'സഞ്ജുവിനെ തരാം, പകരം ജഡേജ മാത്രം പോര'

മലയാളി താരത്തിനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്- രാജസ്ഥാന്‍ റോയല്‍സ് ചര്‍ച്ച
Sanju Samson with MS Dhoni
സഞ്ജു സാംസൺ എംഎസ് ധോനിയ്ക്കൊപ്പം, Sanju Samsonx
Updated on
1 min read

ചെന്നൈ: മലയാളി താരം സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശ്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്ത്. സഞ്ജു നായകനായ രാജസ്ഥാന്‍ റോയല്‍സുമായി ചെന്നൈ നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വന്നത്.

സഞ്ജുവിനെ വിട്ടു കൊടുക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടത് രവീന്ദ്ര ജഡേജയെയാണ്. താരത്തിന്റെ അറിവോടെയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ക്കായി രാജസ്ഥാനെ സമീപിച്ചതെന്നും പുറത്തു വന്ന വിവരങ്ങളിലുണ്ട്.

ജഡേജയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസിനേയും രാജസ്ഥാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചെന്നൈ ഈ ആവശ്യം തള്ളി. എങ്കിലും സഞ്ജുവിനായുള്ള ചര്‍ച്ചകള്‍ ചെന്നൈ തുടരുമെന്നാണ് വിവരം.

Sanju Samson with MS Dhoni
101ാം കിരീടം, റെക്കോര്‍ഡ്; 'ലെജന്‍ഡ് നൊവാക്'!

ഐപിഎല്ലില്‍ ജഡേജയ്ക്കും സഞ്ജു സാംസണും 18 കോടി രൂപയാണ് മൂല്യം. അതിനാല്‍ തന്നെ ഇരു താരങ്ങളേയും തമ്മില്‍ പരസ്പരം കൈമാറുന്നത് ടീമുകള്‍ക്ക് എളുപ്പമുള്ള കാര്യവുമാണ്. എന്നാല്‍ ജഡേജ മാത്രം പോരെന്ന നിലപാടാണ് രാജസ്ഥാന്. ഇതോടെയാണ് ചര്‍ച്ചകള്‍ വഴി മുട്ടിയത്.

സഞ്ജുവിനെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ ശ്രമങ്ങള്‍ക്കു പിന്നില്‍ മനോജ് ബാദ്‌ലെയാണ്. അദ്ദേഹമാണ് രാജസ്ഥാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്.

Sanju Samson with MS Dhoni
ഒടുവിൽ, 16 തുടർ ജയങ്ങൾക്ക് വിരാമം; ബയേണിനെ മുൾ മുനയിൽ നിർത്തി ഉനിയോൻ ബെർലിൻ! ഡിയാസ് മാജിക്ക്; കെയ്നിന്റെ ഹെഡ്ഡർ
Summary

The IPL 2026 trade window has exploded with what could be one of the most sensational deals in league history, and that is a potential Ravindra Jadeja-for-Sanju Samson swap between Chennai Super Kings and Rajasthan Royals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com