ഫോട്ടോ: പിടിഐ 
Sports

'ബിരിയാണി നന്നായി കഴിച്ചില്ലേ'- പാകിസ്ഥാനെ ട്രോളി സെവാ​ഗ്

പാകിസ്ഥാനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പാകിസ്ഥാന്റെ ലോകകപ്പ് സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച നിലയാണ്. നാളെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ അവര്‍ ഏറെക്കുറെ അസാധ്യമായ നിലയില്‍ വിജയം സ്വന്തമാക്കണം എന്നാല്‍ മാത്രം സെമി ഉറപ്പിക്കാം. ന്യൂസിലന്‍ഡ് ശ്രീലങ്കയെ മികച്ച നെറ്റ് റണ്‍ റേറ്റില്‍ പരാജയപ്പെടുത്തിയതോടെയാണ് ബാബറിനും സംഘത്തിനും മുന്നില്‍ വഴികള്‍ അടഞ്ഞത്. 

പാകിസ്ഥാനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗ്. ഇന്ത്യയുടെ ആതിഥ്യ മര്യാദ നിങ്ങള്‍ ശരിക്കും ആസ്വദിച്ചില്ലേയെന്നും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ ആശംസിക്കുന്നതായും സെവാഗ് കുറിച്ചു. 

'പാകിസ്ഥാന്‍ സിന്ദാബാദ്! ബിരിയാണിയും ആതിഥ്യ മര്യാദയും നിങ്ങള്‍ ശരിക്കും ആസ്വദിച്ചുവെന്നു കരുതട്ടെ. സുരക്ഷിതമായി നിങ്ങള്‍ നാട്ടിലേക്ക് മടങ്ങുക. ഗുഡ്‌ബൈ പാകിസ്ഥാന്‍'- താരം സാമൂഹിക മാധ്യങ്ങളില്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT