വീഡിയോ ദൃശ്യം 
Sports

'കൊമ്പുകോർ‌ത്ത്' കോഹ്‌ലിയും സ്റ്റോക്സും; തർക്കവുമായി സിറാജും; മൊട്ടേരയിൽ പോരാട്ടം കടുക്കുന്നു (വീഡിയോ)

'കൊമ്പുകോർ‌ത്ത്' കോഹ്‌ലിയും സ്റ്റോക്സും; തർക്കവുമായി സിറാജും; മൊട്ടേരയിൽ പോരാട്ടം കടുക്കുന്നു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയും ഇം​ഗ്ലണ്ടും ഏറ്റുമുട്ടുകയാണ്. മൊട്ടേര സ്റ്റേഡിയത്തിലെ പിങ്ക്ബോൾ ടെസ്റ്റിലെ വിവാദങ്ങൾ അവസാനിക്കും മുൻപേയാണ് പോരാട്ടം ഇന്ന് ആരംഭിച്ചത്. പിച്ചിനെച്ചൊല്ലി ഇംഗ്ലണ്ട് താരങ്ങളും മുൻ താരങ്ങളും വിമർശനം ഉന്നയിച്ചിരുന്നു. നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുകയാണ്. 

അതിനിടെ ആദ്യ ദിനം തന്നെ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങൾ തമ്മിൽ കൊമ്പുകോർ‌ക്കുന്നതിനും മൊട്ടേര സ്റ്റേഡിയം സാക്ഷിയായി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സുമാണ് ആദ്യ ദിനം തന്നെ മത്സരത്തിനിടെ തർക്കിച്ചത്. അംപയർ വീരേന്ദർ ശർമ ഇടപെട്ടതോടെയാണു പ്രശ്നം അവസാനിച്ചത്. 

14–ാം ഓവർ തുടങ്ങുന്നതിനു തൊട്ടുമുൻപ് ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റോക്സിന് നേരെ നടന്നുവന്ന് കോഹ്‌ലി സംസാരിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ എന്താണു പ്രശ്നത്തിനു കാരണമെന്നു വ്യക്തമല്ല. കോഹ്‌ലിയുടെ പ്രതികരണത്തിൽ നിന്നാണ് കാര്യങ്ങൾ നല്ല നിലയ്ക്കല്ല പോകുന്നതെന്നു വ്യക്തമായത്. ബെൻ സ്റ്റോക്സ് കോഹ്‌ലിക്കു മറുപടി നൽകുന്നതും കാണാം. 

തുടർന്ന് അംപയർ ഇടപെട്ടതോടെ പ്രശ്നം അവസാനിച്ചു. 15–ാം ഓവറിനിടെ ബെൻ സ്റ്റോക്സ് ബൗണ്ടറി നേടിയതിനു പിന്നാലെ ബൗളർ മുഹമ്മദ് സിറാജും ബെൻ സ്റ്റോക്സും തമ്മിലും തർക്കമുണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT