ഫോട്ടോ: പിടിഐ 
Sports

അട്ടിമറിച്ചാല്‍ നേപ്പാള്‍, ജയിച്ചാലും മഴയില്‍ ഒലിച്ചാലും ഇന്ത്യ

ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തതിനാല്‍ മൂന്ന് പോയിന്റുമായി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പാക്കി

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പിലെ ആദ്യ പോരാട്ടം മഴയെടുത്തതോടെ സൂപ്പര്‍ ഫോറിലെത്താന്‍ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് ജയം അനിവാര്യം. ദുര്‍ബലരായ നേപ്പാളാണ് എതിരാളികള്‍ എന്നതിനാല്‍ ഇന്ത്യക്ക് വലിയ ആശങ്കയില്ലാതെ തന്നെ അടുത്ത ഘട്ടം പ്രതീക്ഷിക്കാം. 

പാകിസ്ഥാനെതിരായ മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ ഇന്ത്യക്ക് ഒരു പോയിന്റ് കിട്ടി. പാകിസ്ഥാനും ഒരു പോയിന്റ്. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തതിനാല്‍ മൂന്ന് പോയിന്റുമായി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പാക്കി. ശേഷിച്ച സ്ഥാനത്തേക്കാണ് ഇന്ത്യയും നേപ്പാളും ഉറ്റുനോക്കുന്നത്. 

നേപ്പാളിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ അട്ടിമറി നേരിട്ടാല്‍ പുറത്തേക്കുള്ള വഴിയാകും. അതിനു വിദൂര സാധ്യതയേ ഉള്ളൂവെങ്കിലും ക്രിക്കറ്റില്‍ എന്തും സംഭവിക്കാം എന്നതും കാണേണ്ടതുണ്ട്. 

മഴയെ തുടര്‍ന്നു മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് ഒരു പോയിന്റ്. നേപ്പാളിനും ഒരുപോയിന്റ്. നിലവില്‍ ഒരു പോയിന്റുള്ള ഇന്ത്യ രണ്ട് പോയിന്റുമായി സൂപ്പര്‍ ഫോറില്‍ ഇടം പിടിക്കും. അപ്പോഴും നേപ്പാള്‍ പുറത്താകും. ആദ്യ മത്സരത്തിലെ തോല്‍വിയാണ് അവര്‍ക്ക് പുറത്തേക്കുള്ള വഴി തുറക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്പോ,തീപ്പൊരി മത്സരം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

12 ലക്ഷം രൂപയുടെ മാസ്റ്റേഴ്സ് സ്കോളർഷിപ്പുമായി ബർമിങ് ഹാം യൂണിവേഴ്സിറ്റി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം അവസരം, മെയ് 31 നകം അപേക്ഷിക്കണം

SCROLL FOR NEXT