ഫോട്ടോ: ട്വിറ്റർ 
Sports

മെസിയുടെ പെനാല്‍റ്റി കിക്ക് തടഞ്ഞത് എങ്ങനെ? തന്ത്രം വെളിപ്പെടുത്തി റയല്‍ ഗോള്‍ കീപ്പര്‍

മെസിയുടെ പെനാല്‍റ്റി തടയാന്‍ ഇവിടെ പ്രയോഗിച്ച തന്ത്രം എന്തെന്ന് വെളിപ്പെടുത്തുകയാണ് റയല്‍ ഗോള്‍ കീപ്പര്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് എതിരായ കളിയില്‍ മെസി പെനാല്‍റ്റിയും നഷ്ടപ്പെടുത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇവിടെ മെസിയുടെ പെനാല്‍റ്റി തടഞ്ഞിട്ട ക്വാര്‍ട്ടുവ ഏറെ കയ്യടിയും നേടി. മെസിയുടെ പെനാല്‍റ്റി തടയാന്‍ ഇവിടെ പ്രയോഗിച്ച തന്ത്രം എന്തെന്ന് വെളിപ്പെടുത്തുകയാണ് റയല്‍ ഗോള്‍ കീപ്പര്‍. 

സീസണില്‍ മെസി നിരവധി പെനാല്‍റ്റികള്‍ എടുക്കുമെന്ന് അറിയാം. അതിനാല്‍ ഏത് വശത്തേക്കാവും മെസി കിക്ക് എടുക്കുക എന്ന പറയാനാവില്ല. എന്നാല്‍ വലത് വശത്തേക്കുള്ള പെനാല്‍റ്റി കിക്കുകളില്‍ ചിലത് മെസി നഷ്ടപ്പെടുത്തിയിരുന്നു. ലീപ്‌സിഗിന് എതിരെ മധ്യത്തിലേക്കും മെസി അടിച്ചിരുന്നു. എന്നാല്‍ ഇടത് വശത്തേക്കാവും മെസി അടിക്കുക എന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. ആ സമയം ഇടത്തേക്ക് തന്നെ ചാടി, ക്വാര്‍ട്ടുവ പറയുന്നു. 

കളിയില്‍ എംബാപ്പെ നടത്തിയ മുന്നേറ്റങ്ങള്‍ക്ക് തടയിട്ടും ക്വാര്‍ട്ടുവ താരമായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ക്വാര്‍ട്ടുവയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് ഗോള്‍ വലയിലെത്തിച്ച് പിഎസ്ജിക്ക് എംബാപ്പെ ജയം നേടിക്കൊടുത്തു. 

ഇവിടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന താരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡും മെസിയുടെ പേരിലേക്ക് വീണിരുന്നു. അഞ്ചാം പെനാല്‍റ്റിയാണ് പിഎസ്ജി താരം ഇവിടെ നഷ്ടപ്പെടുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം