എം എസ് ധോനി,വിരാട് കൊഹ് ലി/ഫയല്‍ചിത്രം 
Sports

'ഒരൊറ്റ രാത്രി കൊണ്ട് മെന്റര്‍ വേണമെന്ന ചിന്ത എങ്ങനെയുണ്ടായി?' ധോനിയുടെ നിയമനം ചോദ്യം ചെയ്ത് അജയ് ജഡേജ

'ഇതെനിക്ക് മനസിലാവുന്നില്ല. ഇതിന് പിന്നിലെ അവരുടെ ചിന്ത എന്താണ് എന്നാണ് ഞാന്‍ ആലോചിക്കുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു മെന്റര്‍ വേണമെന്ന ചിന്ത ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായതായി ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. ധോനിയെ മെന്ററായി നിയമിക്കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് അജയ് ജഡേജയുടെ പ്രതികരണം. 

ഇതെനിക്ക് മനസിലാവുന്നില്ല. ഇതിന് പിന്നിലെ അവരുടെ ചിന്ത എന്താണ് എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഞാന്‍ ധോനിയെ കുറിച്ചല്ല പറയുന്നത്. ധോനിയുടെ അറിവ് എത്ര മാത്രമെന്നോ എത്രത്തോളം ധോനിയെ ഉപയോഗിക്കാന്‍ സാധിക്കുമെന്നോ ഒന്നുമല്ല ഞാന്‍ പറയുന്നത്. രഹാനെയ്ക്ക് മുന്‍പേ ജഡേജയെ അയച്ച് പോലെയുള്ള കാര്യമാണ് ഇത്. എന്തിന് ഇത് ചെയ്തു എന്ന ചോദ്യമാണ് ഉയരുന്നത്, അജയ് ജഡേജ പറഞ്ഞു. 

ഇതെന്നെ അത്ഭുതപ്പെടുത്തി. എന്നേക്കാള്‍ വലിയ ആരാധകന്‍ ധോനിക്കില്ല. താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതിന് മുന്‍പ് മറ്റൊരു ക്യാപ്റ്റനെ സൃഷ്ടിച്ച ക്യാപ്റ്റനാണ് ധോനി. എന്നാല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതേക്ക് ഇന്ത്യയെ എത്തിച്ച പരിശീലകനാണ് ഇപ്പോഴുള്ളത്. പിന്നെ ഒരൊറ്റ രാത്രിയില്‍ എങ്ങനെയാണ് മെന്റര്‍ വേണമെന്ന ചിന്ത ഉദിച്ചത്. ഈ ചിന്ത എന്നെ അത്ഭുതപ്പെടുത്തുന്നതായും അജയ് ജഡേജ പറഞ്ഞു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മെന്ററായുള്ള ധോനിയുടെ തിരിച്ചു വരവ് ജയ് ഷാ വെളിപ്പെടുത്തുന്നത്. ടി20 ലോകകപ്പില്‍ മാത്രമായിരിക്കും ധോനിയുടെ സേവനം ഇന്ത്യക്ക് ലഭിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന