വീഡിയോ ദൃശ്യം 
Sports

2019ലെ ലോക കിരീടം ഉയര്‍ത്തിയത് എങ്ങനെയാണ്? അശ്വിന് പൂര്‍ണ പിന്തുണയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്‌

2019 ഏകദിന ലോകകപ്പ് ഫൈനലിലെ ഓവര്‍ത്രോയിലൂടെ ഇംഗ്ലണ്ടിന് ലഭിച്ച റണ്‍സ് ചൂണ്ടിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ഥ് ജിന്‍ഡാളിന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഡല്‍ഹി സ്പിന്നര്‍ ആര്‍ അശ്വിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ മോര്‍ഗനും തമ്മിലുണ്ടായ വാക്‌പോരില്‍ അശ്വിന് പൂര്‍ണ പിന്തുണയുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഉടമ. 2019 ഏകദിന ലോകകപ്പ് ഫൈനലിലെ ഓവര്‍ത്രോയിലൂടെ ഇംഗ്ലണ്ടിന് ലഭിച്ച റണ്‍സ് ചൂണ്ടിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ഥ് ജിന്‍ഡാളിന്റെ പ്രതികരണം. 

ഏകദിന ലോകകപ്പ് ഫൈനലില്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി പന്ത് പോയതിന്റെ ബലത്തില്‍ ലോക കിരീടം ഉയര്‍ത്തിയവര്‍ക്ക് അശ്വിന്‍ അധിക റണ്‍സ് എടുക്കുന്നത് കണ്ട് ഭ്രാന്തായിരിക്കുകയാണെന്ന് പാര്‍ഥീവ് ജിന്‍ഡാള്‍ ട്വിറ്ററില്‍ കുറിച്ചു. അശ്വിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഇവിടെ പാര്‍ഥ് ജിന്‍ഡാള്‍ വ്യക്തമാക്കി. 

നേരത്തെ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗും അശ്വിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. 2019 ജൂലൈ 14ന് അവസാന ഓവറില്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി പന്ത് പോയി. ലോഡ്‌സിന് പുറത്ത് മിസ്റ്റര്‍ മോര്‍ഗന്‍ ലോക കിരീടം സ്വീകരിക്കുകയില്ല എന്ന് പറഞ്ഞ് ധര്‍ണ ഇരിക്കുകയായിരുന്നില്ലല്ലോ..ന്യൂസിലാന്‍ഡ് ജയിക്കുകയും ചെയ്തു, സെവാഗ് ട്വിറ്ററില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്‌ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്