ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ സാക്ക് ക്രൗലിയെ മടക്കിയ അക്‌സറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

ആദ്യ പന്ത് മുതല്‍ ശിഥിലമായ പിച്ച് ആവറേജ്? ഐസിസിക്കെതിരെ ഇംഗ്ലണ്ട് താരങ്ങള്‍

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേരയിലെ പിച്ച് ആവറേജ് എന്ന് വിധിയെഴുതിയ ഐസിസിക്കെതിരെ ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ലോയിഡ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേരയിലെ പിച്ച് ആവറേജ് എന്ന് വിധിയെഴുതിയ ഐസിസിക്കെതിരെ ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ലോയിഡ്. ആദ്യ പന്ത് മുതല്‍ ശിഥിലമായ പിച്ച് എങ്ങനെയാണ് ശരാശരി ആവുന്നത് എന്ന് അദ്ദേഹം ചോദിച്ചു. 

മോട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയായ പിച്ചില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ഇതോടെ വലിയ വിമര്‍ശനങ്ങളാണ് പിച്ചിന് എതിരെ ഉയര്‍ന്നത്. നാലാം ടെസ്റ്റ് നടന്ന മൊട്ടേരയിലെ പിച്ചിനെ ഗുഡ് എന്നാണ് ഐസിസി വിലയിരുത്തിയിരിക്കുന്നത്. 

ഐസിസിയോട് ഒരു വലിയ ചോദ്യം. അതൊരു ശരാശരി പിച്ച് ആയിരുന്നു എങ്കില്‍ ആദ്യ പന്ത് മുതല്‍ ശിഥിലമാവുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള അതുപോലത്തെ പിച്ചുകള്‍ ശരാശരി ആയി കണക്കാക്കുമോ? എന്തായാലും ഞാന്‍ മറുപടി പ്രതീക്ഷിക്കുന്നില്ല, ലോയിഡ് ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും വിമര്‍ശനവുമായി എത്തിയിരുന്നു. ശരാശരിക്കും താഴെ റേറ്റ് ചെയ്ത പിച്ചുകളുമായി താരതമ്യം ചെയ്യാന്‍ താത്പര്യമുണ്ടെന്നാണ് സ്റ്റുവര്‍ട്ട് ബ്രോഡ് പ്രതികരിച്ചത്. വിസ്ഡന്‍ ക്രിക്കറ്റിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു ബ്രോഡിന്റെ കമന്റ്. 

112, 81 എന്നീ സ്‌കോറുകള്‍ക്കാണ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പുറത്തായത്. ഇതോടെ മൈക്കല്‍ വോണ്‍, അലസ്റ്റിയര്‍ കുക്ക് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം പിച്ച് തയ്യാറാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് എത്തി. എന്നാല്‍ പേസ് അനുകൂല പിച്ചുകളില്‍ കളിക്കുമ്പോള്‍ ആരും ഒന്നും പറയാറില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ വിമര്‍ശനങ്ങളെ പ്രതിരോധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ