ഫോട്ടോ: ട്വിറ്റർ 
Sports

'ഞാന്‍ പൂര്‍ണ ആരോഗ്യവാന്‍; സിറാജിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ സാധിക്കില്ല'- വിരാട് കോഹ്‌ലി

'ഞാന്‍ പൂര്‍ണ ആരോഗ്യവാന്‍; സിറാജിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ സാധിക്കില്ല'- വിരാട് കോഹ്‌ലി

Author : സമകാലിക മലയാളം ഡെസ്ക്

കേപ് ടൗണ്‍: പൂര്‍ണ ആരോഗ്യവനാണ് താനെന്നും നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങുമെന്നും വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് കോഹ്‌ലി വിട്ടുനിന്നിരുന്നു. കെഎല്‍ രാഹുലാണ് ടീമിനെ നയിച്ചത്. നാളെ ആരംഭിക്കുന്ന മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ കോഹ്‌ലി നായകനായി തിരിച്ചെത്തും. 

രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ മുഹമ്മദ് സിറാജ് നാളെ കളിക്കില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. 

'ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. സിറാജിന്റെ പരിക്ക് ഭേദമായിട്ടില്ല. നാളെ തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിന് ഫീല്‍ഡില്‍ ഇറങ്ങാന്‍ സാധിക്കില്ല. 110 ശതമാനം ഫിറ്റല്ലെങ്കില്‍ അദ്ദേഹത്തെ കളിപ്പിക്കുന്നത് റിസ്‌കാണ്. പരിക്കിനോട് ചെറിയ നിസംഗത കാണിച്ചാല്‍ വലിയ പരിക്കിന് വഴിയൊരുക്കും.' 

പൂജാര, രഹാനെ എന്നിവരുടെ ഫോം സംബന്ധിച്ചും കോഹ്‌ലി പ്രതികരിച്ചു. 'ഫോമിലേക്ക് സ്വാഭവികമായി തിരിച്ചെത്താന്‍ കെല്‍പ്പുള്ളവരാണ് അവര്‍. നിര്‍ബന്ധിച്ച് അങ്ങനെ ചെയ്യിക്കേണ്ട ആവശ്യമില്ല'- എന്നായിരുന്നു നായകന്റെ പ്രതികരണം.  

രണ്ടാം ടെസ്റ്റില്‍ കെഎല്‍ രാഹുല്‍ ടീമിനെ നയിച്ച രീതിയെക്കുറിച്ചും കോഹ്‌ലി നിലപാട് വ്യക്തമാക്കി. 'രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച ക്രിക്കറ്റാണ് പുറത്തെടുത്തത്. വിക്കറ്റ് വീഴ്ത്താനുള്ള ശ്രമങ്ങള്‍ രാഹുല്‍ നടത്തിയിരുന്നു. ആതിഥേയര്‍ മികച്ച ഫോമില്‍ നില്‍ക്കുന്നതിനാല്‍ രാഹുലിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. ഒരുപക്ഷേ ഞാന്‍ മറ്റെന്തെങ്കിലും ചെയ്തിരിക്കാം. എന്നാല്‍ ലക്ഷ്യം ഒന്നുതന്നെയായിരിക്കും. ഓരോ വ്യക്തിയുടേയും ക്യാപ്റ്റന്‍സി തമ്മില്‍ വ്യത്യാസമുണ്ടായിരിക്കും.' 

വിമര്‍ശനങ്ങള്‍ നേരിടുന്ന ഋഷഭ് പന്തിനെയും ക്യാപ്റ്റന്‍ പിന്തുണച്ചു. 'ഋഷഭ് പന്ത് തന്റെ പോരായ്മകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. മികച്ച ക്രിക്കറ്റ് കളിക്കാന്‍ പന്ത് ശ്രമം നടത്തുന്നുണ്ട്. അദ്ദേഹവുമായി സംസാരിച്ചിരുന്നു. തന്റെ പിഴവുകള്‍ മനസിലാക്കി അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു പന്ത് ഉത്തരവാദിത്വത്തോടെ കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'

നാളെ മുതലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് തുടക്കമാകുന്നത്. നിലവില്‍ പരമ്പര 1-1 എന്ന നിലയിലാണ്. നാളെ വിജയിച്ച് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര നേട്ടമെന്ന ചരിത്രത്തിന് മുന്നിലാണ് ഇന്ത്യ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT