ഹീത്ത് ഡേവിസ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

'ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്'; വെളിപ്പെടുത്തി ന്യൂസിലന്‍ഡ് മുന്‍ പേസര്‍

സ്വവര്‍ഗാനുരാഗിയുടെ ജീവിതമാണ് എന്റേത്. അത് ഉള്ളിലൊതുക്കി വെച്ച് എനിക്ക് വയ്യാതായിരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: സ്വവര്‍ഗാനിരാഗിയാണെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് മുന്‍ പേസര്‍ ഹീത്ത് ഡേവിസ്. സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലെ ആദ്യ താരമാണ് ഹീത്ത്. 

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സ്റ്റീവന്‍ ഡേവിസ് ആണ് സ്വവര്‍ഗാനുരാഗിയാണ് താനെന്ന് വെളിപ്പെടുത്തി ആദ്യമെത്തിയ രാജ്യാന്തര ക്രിക്കറ്റ് താരം. 2011ലായിരുന്നു അത്. ഓക് ലന്‍ഡ് ക്രിക്കറ്റിലെ എല്ലാവര്‍ക്കും താന്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് അറിയാമായിരുന്നതായി ഹീത്ത് ഡേവിസ് പറയുന്നു. 

ടെസ്റ്റില്‍ 17 വിക്കറ്റും ഏകദിനത്തില്‍ 11 വിക്കറ്റും നേടി

എന്റെ ജീവിതത്തില്‍ ഞാന്‍ ഒളിച്ചുവെച്ചിരുന്ന ഒരു ഭാഗമാണ് ഇത്. ഉള്ളില്‍ ഒതുക്കി വെച്ചിരിക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗിയുടെ ജീവിതമാണ് എന്റേത്. അത് ഉള്ളിലൊതുക്കി വെച്ച് എനിക്ക് വയ്യാതായിരിക്കുന്നു. ഓക് ലന്‍ഡ് ടീമിലെ എല്ലാവര്‍ക്കും ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അറിയാം. അവര്‍ക്കതൊരു പ്രശ്‌നമായിരുന്നില്ല എന്നും കിവീസ് മുന്‍ പേസര്‍ പറയുന്നു.

5 ടെസ്റ്റും 11 ഏകദിനവുമാണ് കിവീസ് ടീമില്‍ ഹീത്ത് കളിച്ചത്. 1994 മുതല്‍ 1997 വരെയുള്ള സമയമാണ് ഇത്. ടെസ്റ്റില്‍ 17 വിക്കറ്റും ഏകദിനത്തില്‍ 11 വിക്കറ്റും നേടി. പരിക്കും സ്ഥിരതയില്ലായ്മയുമാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഹീത്തിന് തിരിച്ചടിയായത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT