നവ്ദീപ് സെയ്‌നി, എസ് ശ്രീശാന്ത്/ഫോട്ടോ: പിടിഐ 
Sports

'എനിക്ക് ശ്രീശാന്തിനെ പോലെയാവണ്ട'; 7 വര്‍ഷം മുന്‍പത്തെ നവ്ദീപ് സെയ്‌നിയുടെ കമന്റ് വൈറല്‍

ജൂനിയര്‍ ശ്രീശാന്ത് എന്ന ആരാധകന്റെ കമന്റിന് സെയ്‌നി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഏഴ് വര്‍ഷം മുന്‍ഫ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ നവ്ദീപ് സെയ്‌നി ആരാധകര്‍ക്ക് നല്‍കിയ കമന്റ് വീണ്ടും ചര്‍ച്ചയാവുന്നു. ജൂനിയര്‍ ശ്രീശാന്ത് എന്ന ആരാധകന്റെ കമന്റിന് സെയ്‌നി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്. 

ട്രോഫിയുമായി നില്‍ക്കുന്ന ഫോട്ടോയാണ് നവ്ദീപ് സെയ്‌നി 2013ല്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്ക് അടിയില്‍ താരത്തെ പുകഴ്ത്തി നിരവധി കമന്റുകളാണ് വന്നത്. അവയിലൊന്ന് ജൂനിയര്‍ ശ്രീശാന്ത് എന്ന് പറഞ്ഞുള്ളതായിരുന്നു. എനിക്ക് ശ്രീശാന്ത് ആവാന്‍ ആഗ്രഹമില്ല, ബ്രെറ്റ് ലീ ആവാനാണ് മോഹമെന്നാണ് സെയ്‌നി ഇതിനടിയില്‍ വന്ന് കമന്റ് ചെയ്തത്. 

ഏഴ് വര്‍ഷത്തിന് ശേഷം സെയ്‌നിയുടെ കമന്റ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിലക്കിന് ശേഷം ഈ വര്‍ഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. കേരളത്തിനായി മുഷ്താഖ് അലി ട്രോഫിയിലും, വിജയ് ഹസാരെ ട്രോഫിയിലും ശ്രീശാന്ത് കളിച്ചു. ഐപിഎല്‍ താര ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ലേലത്തിനുള്ള അന്തിമ ചുരുക്കപ്പട്ടികയില്‍ ശ്രീശാന്തിന് ഇടം നേടാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'