ഫോട്ടോ: ട്വിറ്റർ 
Sports

'ചെന്നൈക്കൊപ്പം ഉണ്ടാവും, കളിക്കുമോ എന്ന് അറിയില്ല'; വിരമിക്കല്‍ സൂചന നല്‍കി ധോനി 

'മഞ്ഞക്കുപ്പായത്തില്‍ അടുത്ത സീസണിലും നിങ്ങള്‍ക്ക് എന്നെ കാണാം. പക്ഷേ ചെന്നൈക്ക് വേണ്ടി ഞാന്‍ കളിക്കുമോ എന്ന് പറയാനാവില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: 2022ലെ ഐപിഎല്‍ സീസണില്‍ തന്നെ കളിക്കാരനായി കാണാനാവുമോ ഇല്ലയോ എന്ന് പറയാനാവില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനി. എന്നാല്‍ കളിക്കാനായില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഉണ്ടാവും എന്നും ധോനി പറഞ്ഞു. 

മഞ്ഞക്കുപ്പായത്തില്‍ അടുത്ത സീസണിലും നിങ്ങള്‍ക്ക് എന്നെ കാണാം. പക്ഷേ ചെന്നൈക്ക് വേണ്ടി ഞാന്‍ കളിക്കുമോ എന്ന് പറയാനാവില്ല. അനിശ്ചിതത്വങ്ങളാണ് മുന്‍പില്‍ വരുന്നത്. പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നു. റിറ്റെന്‍ഷന്‍ ചട്ടങ്ങള്‍ എന്തെല്ലാമാവും എന്ന് അറിയില്ല, ധോനി പറഞ്ഞു. 

ചെന്നൈയില്‍ ആരാധകര്‍ക്ക് മുന്‍പില്‍ വെച്ച് വിടപറയാനാവും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ധോനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ അടുത്ത സീസണിലും ധോനി ചെന്നൈക്ക് വേണ്ടി കളിക്കും എന്ന ആശ്വാസത്തിലായിരുന്നു ആരാധകര്‍. 

സീസണില്‍ ധോനിയുടെ ചെന്നൈ പ്ലേഓഫില്‍ കടന്നിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ ധോനിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ സീസണോടെ ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്. ഐപിഎല്ലിന് ശേഷം ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം മെന്ററായും ധോനി ചേരും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ