ഓസ്‌ട്രേലിയ എക്കെതിരെ സന്നാഹ മത്സരത്തില്‍ റിഷഭ് പന്ത്/ ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമല്ല, എന്നാൽ റിഷഭ് പന്ത് ബാറ്റ് ചെയ്യാൻ വന്നാൽ കാണും: ടിമൽ മിൽസ്

'ടെസ്റ്റ് ക്രിക്കറ്റ് കാണുന്നതും എനിക്ക് ഇഷ്ടമല്ല. എന്നാൽ റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ് ചെയ്യാൻ വരുമ്പോൾ ഞാൻ കാണും'

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റ് കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് ഇം​ഗ്ലണ്ട് പേസർ ടിമൽ മിൽസ്. എന്നാൽ റിഷഭ് പന്ത് ടെസ്റ്റിൽ ബാറ്റ് ചെയ്യുമ്പോൾ അത് കാണാൻ തനിക്ക് ഇഷ്ടമാണെന്നും മിൽസ് പറഞ്ഞു.  

വൈറ്റ് ബോൾ ക്രിക്കറ്റ് മാത്രമാണ് ഞാൻ കളിക്കുന്നത്. പരിക്കിനെ തുടർന്ന് ഞാൻ നാല് ദിവസത്തെ ക്രിക്കറ്റ് കളിക്കുന്നില്ല. ടെസ്റ്റ് ക്രിക്കറ്റ് കാണുന്നതും എനിക്ക് ഇഷ്ടമല്ല. എന്നാൽ റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ് ചെയ്യാൻ വരുമ്പോൾ ഞാൻ കാണും. വിസ്മയിപ്പിക്കുന്നതാണ് അത്. അത് നമ്മളെ ടിവി കാണാൻ പ്രേരിപ്പിക്കും, ടിമൽ മിൽസ് പറഞ്ഞു. 

ശ്രദ്ധേയമായ പല ഇന്നിങ്സുകളും പന്ത് കളിച്ചു. എന്റർടെയ്നിങ് ക്രിക്കറ്റ് എനിക്കിഷ്ടമാണ്. അഹമ്മദാബാദിലെ പിച്ച് ടേൺ ചെയ്യുന്നതായിരുന്നു എങ്കിലും ഞാൻ കണ്ടു. കാരണം എല്ലാ പന്തിലും എന്തെങ്കിലും സംഭവിക്കും എന്നുറപ്പാണ്. ആ ടെസ്റ്റ് പരമ്പര ഞാൻ വല്ലാതെ ആസ്വദിച്ചു.

ഇന്ത്യക്കെതിരെയാണ് മിൽസ് അരങ്ങേറ്റം കുറിച്ചത്. ഉടനെ തന്നെ ഐപിഎൽ ഫ്രാഞ്ചൈസികളുടെ കണ്ണിലേക്കും എത്തി. റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരാണ് മിൽസിനെ സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ കളിച്ചതിന് ശേഷം മിൽസ് പരിക്കിനെ തുടർന്ന് രാജ്യാന്തര മത്സരം കളിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT