ദുബായ്: ഇന്ത്യയും പാകിസ്ഥാനും നേര്ക്കുനേര് വരുന്ന മത്സരത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്. ഇരു ടീമിലേയും താരങ്ങള് സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്ക്ക് ക്രിക്കറ്റ് ലോകത്തിന് കൗതുകമായിരുന്നു. ഇപ്പോള് പാക് ആരാധകനോടുള്ള രോഹിത് ശര്മയുടെ പ്രതികരണമാണ് വൈറലാവുന്നത്.
വേലിക്കപ്പുറം നിന്ന് ആരാധകന് ആലിംഗനം നല്കുകയാണ് രോഹിത്. പരിശീലനത്തിനായി ഗ്രൗണ്ടില് നില്ക്കുന്ന സമയം രോഹിത്തിനൊപ്പം സെല്ഫി ആവശ്യപ്പെടുകയായിരുന്നു ആരാധകന്. ഫോട്ടോ എടുത്തതിനൊപ്പം ബാരിക്കേഡിന് അപ്പുറവും ഇപ്പുറവും നിന്ന് രോഹിത് ആരാധകന് ആലിംഗനം നല്കി.
ഇന്ത്യ ജയിക്കാനായി ഞാന് പ്രാര്ഥിക്കും, എനിക്ക് കരച്ചില് വരുന്നു എന്നാണ് രോഹിത്തിനോട് പാക് ആരാധകന് പ്രതികരിച്ചത്. രോഹിത് ശര്മ എവിടെ നില്ക്കുന്നു എന്ന് ഇന്ത്യന് ആരാധകര്ക്ക് അറിയില്ല. പക്ഷേ പാക് ആരാധകര്ക്ക് അറിയാം എന്ന ആരാധകന്റെ കമന്റ് കേട്ട് രോഹിത് ചിരിയാണ് മറുപടിയായി നല്കിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates