സാത്വിക്-ചിരാഗ് സഖ്യത്തിന് വെങ്കലം; ഇത്തവണയും വീണത് മലേഷ്യന്‍ വമ്പന്മാര്‍ക്ക് മുന്‍പില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2022 11:52 AM  |  

Last Updated: 27th August 2022 11:56 AM  |   A+A-   |  

satvik, chirag

സാത്വിക്, ചിരാഗ്/ഫോട്ടോ: എഎഫ്പി

 

ടോക്യോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് ഡബിള്‍സ് സഖ്യത്തിന് വെങ്കലം. സെമി ഫൈനല്‍ പോരില്‍ മലേഷ്യയുടെ ആരോണ്‍ ചിയ-സോ വൂയി സഖ്യത്തോടാണ് ഇവര്‍ തോറ്റത്. സ്‌കോര്‍ 20-22, 21-18, 21-16. 

ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇതേ മലേഷ്യന്‍ സഖ്യത്തോടെ തന്നെയാണ് സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍ തോല്‍വി സമ്മതിച്ചത്. ഇവരോട് ഇന്ത്യന്‍ സഖ്യത്തിന്റെ തുടര്‍ച്ചയായ ആറാം തോല്‍വിയും.  ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമാണ് ഇവരുടേത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഡബിള്‍സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്. വനിതാ ഡബിള്‍സില്‍ 2011ന്‍ അശ്വിനി പൊന്നപ്പ-ജ്വാല സഖ്യം മെഡല്‍ നേടിയിരുന്നു. 

76 മിനിറ്റ് നീണ്ട പോരില്‍ ആദ്യ സെറ്റ് നേടി ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം നേടി. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നും തിരികെ കയറി മലേഷ്യന്‍ സംഘം ഫൈനല്‍ ഉറപ്പിച്ചു. പുരുഷവിഭാഗം ഡബിള്‍സില്‍ മത്സരിച്ച ഇന്ത്യയുടെ എംആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏഷ്യ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ശ്രീലങ്കയുടെ എതിരാളി അഫ്ഗാനിസ്ഥാന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ