ഏഷ്യ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ശ്രീലങ്കയുടെ എതിരാളി അഫ്ഗാനിസ്ഥാന്‍ 

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഞായറാഴ്ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം
ഏഷ്യാ കപ്പിന് മുന്‍പായി ശ്രീലങ്കന്‍ ടീമിന്റെ പരിശീലനം/ഫോട്ടോ: എഎഫ്പി
ഏഷ്യാ കപ്പിന് മുന്‍പായി ശ്രീലങ്കന്‍ ടീമിന്റെ പരിശീലനം/ഫോട്ടോ: എഎഫ്പി

ദുബായ്: ഏഷ്യാ കപ്പ് ട്വന്റി20 പോരിന് ഇന്ന് തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ശ്രീലങ്കയുടെ മുന്‍പിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഞായറാഴ്ചയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. 

രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയിലെ അന്തരീക്ഷം മോശമായതോടെയാണ് ഏഷ്യാ കപ്പ് വേദി യുഎഇയിലേക്ക് മാറ്റിയത്. അഞ്ച് വട്ടം ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കാണ് ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാനേക്കാള്‍ മുന്‍തൂക്കം. ഓസ്‌ട്രേലിക്കും പാകിസ്ഥാനും എതിരെ മികവ് കാണിച്ചാണ് ശ്രീലങ്ക ഏഷ്യാ കപ്പിനായി എത്തുന്നത്. 

കഴിഞ്ഞ ഏഷ്യാ കപ്പില്‍ ശ്രീലങ്ക അവസാന സ്ഥാനത്ത് 

കഴിഞ്ഞ ഏഷ്യാ കപ്പില്‍ അവസാന സ്ഥാനത്താണ് ശ്രീലങ്ക ഫിനിഷ് ചെയ്തത്. ഹസരങ്കയുടെ സ്പിന്‍ ആണ് ശ്രീലങ്കയ്ക്ക് നിര്‍ണായകമാവുക. ട്വന്റി20യില്‍ സ്ഥിരത നിലനിര്‍ത്താനാവാതെയാണ് ശ്രീലങ്കയുടെ പോക്ക് എങ്കിലും ഭാനുക രജപക്‌സ, ചരിത അസലങ്ക, ദസുന്‍ ശനക എന്നീ ബാറ്റേഴ്‌സിന് ഏത് നിമിഷവും സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനാവും. 

സിംബാബ് വെയെ ഏകദിനത്തിലും ട്വന്റി20യിലും തോല്‍പ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ വരുന്നത്. എന്നാല്‍ അയര്‍ലന്‍ഡിന് എതിരായ ട്വന്റി20 പരമ്പരയില്‍ തോല്‍ക്കുകയും ചെയ്തു. ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം റാങ്കില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍ മുഹമ്മദ് നബിയില്‍ തന്നെയാണ് അവരുടെ പ്രധാന പ്രതീക്ഷ. 

ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. രണ്ട് ഗ്രൂപ്പിലായി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, എന്നീ ടീമുകള്‍ക്കൊപ്പം ക്വാളിഫയര്‍ കളിച്ച് ഹോങ്കോങ്ങും എത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com