ആദ്യ ശ്രമത്തില്‍ തന്നെ 89.08; ലൊസാനില്‍ നീരജ് ചോപ്ര ഒന്നാമത്; ഇനി ഡയമണ്ട് ലീഗ് ഫൈനല്‍

ലൗസാനെ ഡയമണ്ട് ലീഗില്‍ 89.08 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്
നീരജ് ചോപ്ര/ഫോട്ടോ: എഎഫ്പി
നീരജ് ചോപ്ര/ഫോട്ടോ: എഎഫ്പി

ലൊസാന്‍: ലൊസാനില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഡയമണ്ട് ലീഗ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ലൊസാന്‍ ഡയമണ്ട് ലീഗില്‍ 89.08 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 

രണ്ടാമത് എത്തിയ ചെക്ക് താരം യാക്കൂബ് വാദ്‌ലെക്കിന് കണ്ടെത്താനായത് 85.8 മീറ്റര്‍ ദൂരം. ടോക്യോയില്‍ വെള്ളി നേടിയ യാക്കൂബ് നീരജിന് വെല്ലുവുളി ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. 90 മീറ്റര്‍ ദൂരം കരിയറില്‍ യാക്കൂബ് പിന്നിട്ടിട്ടുണ്ട് എന്നതായിരുന്നു വെല്ലുവിളി. 83.72 മീറ്റര്‍ ദൂരം കണ്ടെത്തിയ അമേരിക്കയുടെ കര്‍ട്ടിസ് തോംപ്‌സണ്‍ ആണ് മൂന്നാമത്. 

സൂറിച്ചില്‍ സെപ്തംബര്‍ 7, 8 തിയതികളിലായാണ് ഡയമണ്ട് ലീഗ് ഫൈനല്‍. നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ഇവിടെ വെച്ച് പരിക്കേറ്റതോടെ നീരജിന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായി. ഡയമണ്ട് ലീഗിലെ നേട്ടത്തിനൊപ്പം 90 മീറ്റര്‍ തൊടാന്‍ നീരജിന് സാധിക്കുമോ എന്നതിലേക്കുമാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com