'മെസിയെ തൊട്ടാല്‍ കൊല്ലും, ലോകകപ്പാണ് മുന്‍പില്‍'; ഓട്ടമെന്‍ഡിക്ക് അഗ്യുറോയുടെ മുന്നറിയിപ്പ് 

ചാമ്പ്യന്‍സ് ലീഗ് ഡ്രോയില്‍ പിഎസ്ജിയും ബെന്‍ഫിക്കയും ഒരേ ഗ്രൂപ്പില്‍ വന്നതിന് പിന്നാലെ ഒട്ടമെന്‍ഡിക്ക് മുന്നറിയിപ്പുമായി അഗ്യുറോ
മെസി, അഗ്യുറോ/ഫോട്ടോ: എഎഫ്പി
മെസി, അഗ്യുറോ/ഫോട്ടോ: എഎഫ്പി

പാരിസ്: ചാമ്പ്യന്‍സ് ലീഗ് ഡ്രോയില്‍ പിഎസ്ജിയും ബെന്‍ഫിക്കയും ഒരേ ഗ്രൂപ്പില്‍ വന്നതിന് പിന്നാലെ ഒട്ടമെന്‍ഡിക്ക് മുന്നറിയിപ്പുമായി അഗ്യുറോ. മെസിയെ തൊട്ടാല്‍ കൊല്ലുമെന്നാണ് ഓട്ടമെന്‍ഡിയോട് അഗ്യുറോ പറയുന്നത്. 

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട ഡ്രോയില്‍ ഗ്രൂപ്പ് എച്ചിലാണ് പിഎസ്ജിയും പോര്‍ച്ചുഗല്‍ ക്ലബായ ബെന്‍ഫിക്കയും. പിഎസ്ജിക്ക് ബെന്‍ഫിക്കയാണ് എതിരാളി. ഓട്ടമെന്‍ഡി, മെസിക്ക് പരിക്കേല്‍പ്പിക്കരുത്, ഞാന്‍ നിന്നെ കൊല്ലും. ലോകകപ്പ് വരികയാണ് എന്നാണ് സെര്‍ജിയോ അഗ്യുറോ പറഞ്ഞത്. 

ഗ്രൂപ്പ് എച്ചില്‍ യുവന്റ്‌സ് വരുമ്പോള്‍ ഓട്ടമെന്‍ഡിയുടെ മുന്‍പിലേക്ക് എയ്ഞ്ചല്‍ ഡി മരിയ വരുന്നതും അഗ്യുറോ ചൂണ്ടിക്കാണിക്കുന്നു. ടാക്കിളുകളിലൂടെയും ചലഞ്ചുകളിലൂടേയും അര്‍ജന്റൈന്‍ മുന്നേറ്റ നിര താരങ്ങളെ ചാമ്പ്യന്‍സ് ലീഗില്‍ നേരിടരുതെന്നാണ് ഓട്ടമെന്‍ഡിയോട് അഗ്യുറോ പറയുന്നത്. ലോക കിരീടത്തിനായുള്ള അര്‍ജന്റീനയുടെ 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് മെസിയും കൂട്ടരും ഖത്തറിലേക്ക് എത്തുന്നത്. 

പിഎസ്ജിക്കൊപ്പമുള്ള ആദ്യ സീസണ്‍ നിരാശയോടെയാണ് അവസാനിപ്പിച്ചത് എങ്കിലും രണ്ടാമത്തെ സീസണില്‍ മികച്ച തുടക്കം കണ്ടെത്തി മെസി ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തി കഴിഞ്ഞു. ലീഗ് വണ്ണിലെ നാല് മത്സരങ്ങളില്‍ നിന്ന് നാല് ഗോളും ഒരു അസിസ്റ്റുമാണ് മെസി സ്‌കോര്‍ ചെയ്ത് കഴിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com