ഈ രണ്ട് പാക് പേസര്‍മാര്‍ എറിഞ്ഞപ്പോള്‍ സ്പിന്നര്‍മാരെ പോലെയാണ് തോന്നിയത്: വീരേന്ദര്‍ സെവാഗ്

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോര് അടുത്തതോടെ ഇതിന്റെ അലയൊലിയിലാണ് ക്രിക്കറ്റ് ലോകം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോര് അടുത്തതോടെ ഇതിന്റെ അലയൊലിയിലാണ് ക്രിക്കറ്റ് ലോകം. പാകിസ്ഥാനെതിരെ കളിച്ച സമയം രണ്ട് പാക് പേസര്‍മാര്‍ പന്തെറിഞ്ഞുപ്പോള്‍ സ്പിന്നര്‍മാരെ പോലെയാണ് തനിക്ക് അനുഭവപ്പെട്ടത് എന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്.

ഇന്ത്യ-പാകിസ്ഥാന്‍ പോരില്‍ മുള്‍ട്ടാനില്‍ നേടിയ 309 റണ്‍സ് ഇന്നിങ്‌സ് ആണ് എന്റെ പ്രിയപ്പെട്ടത്. കാരണം സെവാഗിനെ പോലൊരു താരം, ഓപ്പണര്‍ 300 റണ്‍സ് സ്‌കോര്‍ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. സെവാഗ് ടെസ്റ്റ് താരമല്ല എന്ന നിലയിലാണ് മാധ്യമങ്ങള്‍ എഴുതിയിരുന്നത്, സെവാഗ് പറയുന്നു. 

''ആ 309 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സിന് മുന്‍പ് പാകിസ്ഥാന് എതിരെ നാല് ഇന്നിങ്‌സുകളില്‍ ഞാന്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ ടീമില്‍ നിന്ന് എന്നെ ഒഴിവാക്കും എന്ന് തോന്നി. നല്ല തുടക്കം ലഭിച്ച് 30-40ലേക്ക് എത്തിയാല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ എനിക്ക് കഴിയും.'' 

ന്യൂ ബോള്‍ ആണ്. അക്തറും മുഹമ്മദ് സമിയും എക്‌സ്പ്രസ് ബൗളര്‍മാര്‍. 155ന് അടുത്താണ് അക്തറിന്റെ വേഗം.145ന് മുകളില്‍ സമിയും എറിയുന്നു. ഇതിന്റെ പേടി എനിക്കുണ്ടായി. എന്നാല്‍ ഈ രണ്ട് പേരുടേയും സ്‌പെല്‍ കഴിഞ്ഞതോടെ എനിക്ക് കാര്യങ്ങള്‍ എളുപ്പമായി. കാരണം ഷബീര്‍ അഹ്മദ്, അബ്ദുല്‍ റസാഖ് എന്നീ ഫാസ്റ്റ് ബൗളര്‍മാര്‍ സ്പിന്നര്‍മാരെ പോലെയാണ് എനിക്ക് തോന്നിയത്. അക്തറിന്റേയും സമിയുടേയും ആ 12 ഓവര്‍ കഴിഞ്ഞതോടെ എന്റെ ആത്മവിശ്വാസം ഉയര്‍ന്നു, സെവാഗ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com