റെക്കോര്‍ഡുകള്‍ പലതും മറികടക്കാന്‍ രോഹിത് ശര്‍മ; സച്ചിന്റേയും കോഹ്‌ലിയുടേയും നേട്ടങ്ങള്‍ പഴങ്കഥയാക്കും

ഏഷ്യാ കപ്പില്‍ 1000 റണ്‍സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിത്തിന് മുന്‍പില്‍ നില്‍ക്കുന്ന മറ്റൊന്ന്
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2018ല്‍ ഇന്ത്യയെ ഏഷ്യാ കപ്പ് ജേതാക്കളാക്കിയ രോഹിത് ഇത്തവണ ഫുള്‍ ടൈം ക്യാപ്റ്റനായി എത്തുകള്‍ പല റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന് മുന്‍പില്‍ നില്‍ക്കുന്നു. 

കോഹ്‌ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെയാണ് രോഹിത് മറികടക്കാന്‍ പോവുന്നത്. ഇന്ത്യയെ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍ ധോനിയാണ്, 41. രണ്ടാമത് നില്‍ക്കുന്നത് വിരാട് കോഹ് ലിയും. ഇവിടെ കോഹ് ലിയെ മറികടക്കാനൊരുങ്ങുകയാണ് രോഹിത്. ഇതിനായി രണ്ട് ജയം മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന് വേണ്ടത്. ഇന്ത്യയെ 30 ട്വന്റി20കളിലാണ് കോഹ്‌ലി ജയത്തിലേക്ക് നയിച്ചത്. 

ഏഷ്യാ കപ്പില്‍ 1000 റണ്‍സിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിത്തിന് മുന്‍പില്‍ നില്‍ക്കുന്ന മറ്റൊന്ന്. ഇതിന് രോഹിത്തിന് ഇനി വേണ്ടത് 117 റണ്‍സ്. 971 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രണ്ടാം സ്ഥാനത്തുള്ളത്. 

ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന താരം എന്ന റെക്കോര്‍ഡും രോഹിത്തിന് മുന്‍പിലുണ്ട്. ഇവിടെ ഷാഹിദ് അഫ്രീദിയെ മറികടക്കാന്‍ 6 സിക്‌സ് കൂടിയാണ് ഇന്ത്യന്‍ താരത്തിന് വേണ്ടത്. ട്വന്റി20യിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനവും രോഹിത്തിന് മുന്‍പിലുണ്ട്. 11 റണ്‍സ് കൂടിയാണ് ഇതിനായി രോഹിത്തിന് വേണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com