ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

'എന്നെ വഞ്ചിച്ചതായി തോന്നി, ഇപ്പോള്‍ അത് അസ്വസ്ഥപ്പെടുത്തുന്നു'; പ്രതികരണവുമായി ടിം പെയ്‌നിന്റെ ഭാര്യ

എന്നെ വഞ്ചിച്ചതായി തോന്നി. ഒരുപാട് വേദനിച്ചു. അവിടെ ദേഷ്യം പ്രകടിപ്പിക്കാന്‍ എനിക്കായി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസീസ് ക്രിക്കറ്റ് താരം ടിം പെയ്ന്‍ സഹപ്രവര്‍ത്തകയ്ക്ക് നഗ്നദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ പ്രതികരണവുമായി താരത്തിന്റെ ഭാര്യ. ടിം പെയ്ന്‍ തന്നെ വഞ്ചിച്ചതായി തോന്നി എന്നാണ് ബോണ്‍ പെയ്ന്‍ പ്രതികരിച്ചത്. 

എന്നെ വഞ്ചിച്ചതായി തോന്നി. ഒരുപാട് വേദനിച്ചു. അവിടെ ദേഷ്യം പ്രകടിപ്പിക്കാന്‍ എനിക്കായി. ഞങ്ങള്‍ പരസ്പരം വഴക്കിട്ടു. എന്നാല്‍ ഒരുമിച്ച് ജീവിതം മുന്‍പോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു, പെയ്‌നിനൊപ്പം ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 

വീണ്ടും ഇതിലേക്ക് വലിച്ചിടുന്നത് അനീതിയാണ്‌

ഞങ്ങള്‍ അതെല്ലാം മറന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് വീണ്ടും ഈ വിഷയം വരുന്നത്. അന്ന് ഇതിനെ എല്ലാം ഞാന്‍ അതിജീവിച്ചതാണ്. വീണ്ടും ഇതിലേക്ക് വലിച്ചിടുന്നു എന്നത് അനീതിയായി തനിക്ക് തോന്നുന്നതായും പെയ്‌നിന്റെ ഭാര്യ പറഞ്ഞു. 

നാല് വര്‍ഷം മുന്‍പ് സഹപ്രവര്‍ത്തകയ്ക്ക് പെയ്ന്‍ നഗ്നദൃശ്യങ്ങളും അസ്ലീല സംഭാഷണങ്ങളും അയച്ചതാണ് സംഭവം. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടുത്തിടെ പുറത്തായി. ഇതോടെ ടിം പെയ്ന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം രാജി വെച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT