നാരായണ്‍ ജഗദീശന്‍, എംഎസ് ധോനി/ഫോട്ടോ: ട്വിറ്റര്‍ 
Sports

'ബാഗ് എടുത്ത് വീട്ടിലേക്ക് പോയാലോ എന്ന് തോന്നി'; ചെന്നൈയില്‍ അവസരം ലഭിക്കാത്തത് ചൂണ്ടി ജഗദീഷന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം വേണ്ടത്ര അവസരം ലഭിക്കാതിരുന്നതില്‍ പ്രതികരണവുമായി ബാറ്റര്‍ എന്‍ ജഗദീഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം വേണ്ടത്ര അവസരം ലഭിക്കാതിരുന്നതില്‍ പ്രതികരണവുമായി ബാറ്റര്‍ എന്‍ ജഗദീഷന്‍. ബാഗ് പാക്ക് ചെയ്ത് വീട്ടിലേക്ക് പോയാലോ എന്ന് ചിന്തിച്ചിരുന്നതായി ജഗദീഷന്‍ പറയുന്നു. 

2018ലാണ് ജഗദീഷന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയത്. 2020ല്‍ ടീമില്‍ നിന്ന് റിലീസ് ചെയ്തു. 2021ല്‍ വീണ്ടും താര ലേലത്തിലൂടെ വീണ്ടും ജഗദീഷന്‍ ചെന്നൈ ടീമില്‍ എത്തി. എന്നാല്‍ 7 മത്സരം മാത്രമാണ് താരത്തിന് കളിക്കാനായത്. 

ഞാന്‍ വളരെ നിരാശനായ സമയമുണ്ട്. ബാഗ് പാക്ക് ചെയ്ത് വീട്ടിലേക്ക് പോയാലോ എന്ന് ആഗ്രഹിച്ചതാണ്. കഠിനാധ്വാനം ചെയ്താല്‍ കളിക്കാന്‍ അവസരം ലഭിക്കും എന്ന ചിന്ത മാത്രമാണ് എന്നെ പ്രചോദിപ്പിച്ചിരുന്നത്. നിരാശനായിരിക്കുമ്പോള്‍ കഠിനാധ്വാനം ചെയ്യുക. മത്സരം കളിക്കാന്‍ സാധിച്ചില്ലെങ്കിലും പ്രശ്‌നമില്ല. എന്നാല്‍ ജിമ്മിലും പരിശീലന സെഷനിലും കഠിനാധ്വാനം ചെയ്യുന്നെന്ന് ഉറപ്പാക്കണം, ജഗദീഷന്‍ പറയുന്നു.

ഇക്കഴിഞ്ഞ താര ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആണ് ജഗദീഷനെ സ്വന്തമാക്കിയത്. 90 ലക്ഷം രൂപയ്ക്കായിരുന്നു ജഗദീഷനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 

അവസരം ലഭിക്കാത്തതിന് എതിരെ പ്രതികരിച്ച് ജഗദീഷന്‍ എത്തുന്നതിന് മുന്‍പ് ജോഷ്വാ ലിറ്റിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ എത്തിയിരുന്നു. രണ്ട് ആഴ്ചക്കുള്ളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപ് വിടേണ്ടി വന്നതായാണ് ജോഷ്വാ ലിറ്റില്‍ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം