നീരജ് ചോപ്ര/ഫോട്ടോ: എഎഫ്പി 
Sports

'ഇന്ത്യയുടെ പതാകയേന്തേണ്ടിയിരുന്നത് ഞാനാണ്, ആ നഷ്ടം വേദനിപ്പിക്കുന്നു'; നിരാശയില്‍ നീരജ് ചോപ്ര 

പരിക്കിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവുന്നതില്‍ നിരാശനാണെന്ന് ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവുന്നതില്‍ നിരാശനാണെന്ന് ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ഇന്ത്യന്‍ ടീമിന്റെ പതാകയേന്തുന്നതിന് ലഭിച്ച അവസരം നഷ്ടമായതും തന്നെ ഏറെ വേദനിപ്പിക്കുന്നതായി നീരജ് ചോപ്ര പറഞ്ഞു. 

അവിടെ എനിക്ക് സ്വര്‍ണം നിലനിര്‍ത്താനാവാതെ പോകുന്നതും രാജ്യത്തെ പ്രതിനിധീകരിച്ച് ഇറങ്ങാനുള്ള മറ്റൊരു അവസരം കൂടി നഷ്ടമാകുന്നതും എന്നെ നിരാശപ്പെടുത്തുന്നു. ഉദ്ഘാടന ചടങ്ങില്‍ ടീം ഇന്ത്യയുടെ പതാകയേന്തുന്നതിന് ലഭിച്ച അവസരവും നഷ്ടമായി. അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ എനിക്ക് ലഭിക്കുമായിരുന്ന ബഹുമതിയാണ് അത്, നീരജ് ചോപ്ര തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചു. 

ഉടനെ തന്നെ തിരിച്ചെത്താനാവും എന്നാണ് കരുതുന്നത്

ഇനി റിഹാബിലിറ്റേഷനിലാണ് എന്റെ ശ്രദ്ധ. ഉടനെ തന്നെ തിരിച്ചെത്താനാവും എന്നാണ് കരുതുന്നത്. കഴിഞ്ഞ ഏതാനും ദിവസത്തിന് ഇടയില്‍ എനിക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും രാജ്യത്തിന് ഞാന്‍ നന്ദി പറയുന്നു. ബിര്‍മിങ്ഹാമില്‍ മത്സരത്തിന് ഇറങ്ങുന്ന എല്ലാ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കുമായി ഇനി നിങ്ങള്‍ ആരവം മുഴക്കുക, നീരജ് ചോപ്ര പറഞ്ഞു. 

അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയതിന് പിന്നാലെയാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്ന വാര്‍ത്ത വന്നത്. യുജീനിലെ മത്സരത്തിന് ഇടയില്‍ നീരജിന്റെ അടിനാഭിക്ക് പരിക്കേല്‍ക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT