ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ ഉറപ്പായും കളിക്കുമെന്ന് ടോക്യോയിലെ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവ് പിവി സിന്ധു. ഇപ്പോള്‍ ഈ സമയം ആസ്വദിക്കുക എന്നതാണ് തന്റെ മുന്‍പിലുള്ളതെന്നും സിന്ധു പറഞ്ഞു.
പാരിസ് ഒളിംപിക്‌സില്‍ ഞാന്‍ ഉറപ്പായും മത്സരിക്കുകയും എന്റെ 100 ശതമാനം നല്‍കുകയും ചെയ്യും. ഒരുപാട് സമയം മുന്‍പിലുണ്ട്. നിലവില്‍ ഈ സമയം ആസ്വദിക്കുക എന്നതാണ് എന്റെ മുന്‍പിലുള്ളത്, സിന്ധു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
എല്ലാ പരിശീലകരില്‍ നിന്നും ഞാന്‍ ഒരുപാട് പഠിക്കുന്നു. ഓരോ കോച്ചിന്റേയും കഴിവും ടെക്‌നിക്കുകളും വ്യത്യസ്തമായിരിക്കും. അവരില്‍ നിന്നെല്ലാം കഴിയുന്നത്ര പഠിച്ച് വേണ്ടപ്പോള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് കാര്യം. അവരോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നു, സിന്ധു പറഞ്ഞു.
ഒളിംപിക്‌സ് മെഡലുമായി രാജ്യത്തേക്ക് എത്തിയ സിന്ധുവിന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിരുന്നു. ടോക്യോയില്‍ സെമിയില്‍ ചൈനീസ് തായ്‌പേയ് താരത്തോട് തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള പോരില്‍ ജയം പിടിച്ചാണ് ഒളിംപിക്‌സിലെ തന്റെ രണ്ടാമത്തെ മെഡല്‍ സിന്ധു സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates