പാറ്റ് കമ്മിന്‍സ്/ ട്വിറ്റർ 
Sports

രോഹിത് ഇല്ല, കോഹ്‌ലിയും; ഐസിസി ടെസ്റ്റ് ടീം ഓഫ് ദി ഇയര്‍, കമ്മിന്‍സ് ക്യാപ്റ്റന്‍

രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരാണ് ടീമില്‍ ഇടം കണ്ട രണ്ട് ഇന്ത്യന്‍ താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസിയുടെ 2023ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തു. ഐസിസി ടെസ്റ്റ് ടീം ഓഫ് ദി ഇയര്‍ സംഘത്തിന്റെ ക്യാപ്റ്റന്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ടീമില്‍ ഇടംപിടിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയതിന്റെ മികവാണ് കമ്മിന്‍സിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് അവരോധിച്ചത്. 

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി എന്നിവര്‍ ടീമില്‍ ഇല്ല. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരാണ് ടീമില്‍ ഇടം കണ്ട രണ്ട് ഇന്ത്യന്‍ താരങ്ങള്‍. 

ടെസ്റ്റ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ ട്രാവിഡ് ഹെഡ്ഡ്, ഉസ്മാന്‍ ഖവാജ, മിച്ചല്‍ സ്റ്റാര്‍ക്ക്, അലക്‌സ് കാരി എന്നിവരാണ് പാറ്റ് കമ്മിന്‍സിനു പുറമെ ടീമില്‍ ഇടം പിടിച്ച ഓസീസ് താരങ്ങള്‍. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളില്‍ രണ്ടിലും ഇടം പിടിച്ച ഏക താരമായി ട്രാവിസ് ഹെഡ്ഡ് മാറി. 

ഐസിസി ടെസ്റ്റ് ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍, ഓസ്‌ട്രേലിയ), ദിമുത് കരുണരത്‌നെ (ശ്രീലങ്ക), കെയ്ന്‍ വില്ല്യംസന്‍ (ന്യൂസിലന്‍ഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്),  ട്രാവിസ് ഹെഡ്ഡ് (ഓസ്‌ട്രേലിയ), രവീന്ദ്ര ജഡേജ (ഇന്ത്യ), അലക്‌സ് കാരി (ഓസ്‌ട്രേലിയ), ആര്‍ അശ്വിന്‍ (ഇന്ത്യ), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ), സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്).

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍