ക്വിന്റന്‍ ഡി കോക്ക്, വാന്‍ ഡെര്‍ ഡുസന്‍/ പിടിഐ 
Sports

സെഞ്ച്വറിയടിച്ച് ക്വിന്റന്‍ ഡി കോക്ക്, വാന്‍ ഡെര്‍ ഡുസന്‍; കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക

84 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം ക്വിന്റന്‍ ഡി കോക്ക് 100 റണ്‍സെടുത്തു. തൊട്ടു പിന്നാലെ താരം പുറത്താകുകയും ചെയ്തു. ഏകദിനത്തില്‍ 30കാരന്‍ നേടുന്ന 18ാം സെഞ്ച്വറിയാണിത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്റന്‍ ഡി കോക്കും പിന്നാലെ റാസി വാന്‍ ഡെര്‍ ഡുസന്‍ എന്നിവര്‍ക്ക് സെഞ്ച്വറി. ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

84 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സും സഹിതം ക്വിന്റന്‍ ഡി കോക്ക് 100 റണ്‍സെടുത്തു. തൊട്ടു പിന്നാലെ താരം പുറത്താകുകയും ചെയ്തു. ഏകദിനത്തില്‍ 30കാരന്‍ നേടുന്ന 18ാം സെഞ്ച്വറിയാണിത്. 

ക്വിന്റന്‍ ഡി കോക്ക് മടങ്ങിയതിനു പിന്നാലെയാണ് ഡുസനും ശതകം തൊട്ടത്. താരം പുറത്താകാതെ 110 പന്തില്‍ 108 റണ്‍സുമായി മടങ്ങി. 13 ഫോറും രണ്ട് സിക്‌സും സഹിതമാണ് 34കാരന്റെ അഞ്ചാം ഏകദിന സെഞ്ച്വറി. 

35 ഓവര്‍ പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന നിലയിലാണ്. 37 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം ഒരു റണ്ണുമായി ഹെയ്ന്റിച് ക്ലാസന്‍ എന്നിവരാണ് ക്രീസില്‍. 

ക്യാപ്റ്റന്‍ ടെംബ ബവുമയെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. ദില്‍ഷന്‍ മധുഷങ്ക, മതീഷ പതിരന, ദുനിത് വെള്ളാലഗെ എന്നിവര്‍ വിക്കറ്റുകള്‍ പങ്കിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT