വിരാട് കോഹ്‌ലി/ പിടിഐ 
Sports

മഞ്ഞ് മാറി കളി തുടങ്ങി; ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടം

കളി നിര്‍ത്തും മുന്‍പ് ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. വെടിക്കെട്ട് തുടക്കം നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിര്‍ത്തി വച്ച ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം പുനരാരംഭിച്ചു. ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മത്സരം തുടങ്ങിയതിനു പിന്നാലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു വന്ന ശ്രേയസ് അയ്യരാണ് പുറത്തായത്. താരത്തെ രണ്ടാം വരവില്‍ ട്രെന്‍ന്റ് ബോള്‍ട്ടാണ് മടക്കിയത്. ശ്രേയസ് ആറ് ഫോറുകൾ സഹിതം 29 പന്തിൽ 33 റൺസെടുത്തു.

നിലവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍. 26 റണ്‍സുമായി വിരാട് കോഹ്‌ലിയും 14 റണ്‍സുമായി കെഎല്‍ രാഹുലും ക്രീസില്‍.

കളി നിര്‍ത്തും മുന്‍പ് ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. വെടിക്കെട്ട് തുടക്കം നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി. പിന്നാലെ ശുഭ്മാന്‍ ഗില്ലും പുറത്തായി. നാല് വീതം സിക്‌സും ഫോറും സഹിതം 40 പന്തില്‍ 46 റണ്‍സെടുത്തു രോഹിത് മടങ്ങി. ഗില്‍ 31 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 26 റണ്‍സെടുത്തും പുറത്തായി. 

ലോക്കി ഫെര്‍ഗൂസന്‍ ഇന്ത്യന്‍ നായകനെ ക്ലീന്‍ ബൗള്‍ഡാക്കി. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 71 റണ്‍സ് ചേര്‍ത്തു. ഗില്ലിനേയും ഫെര്‍ഗൂസന്‍ തന്നെയാണ് പുറത്താക്കിയത്. 

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനു ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയും രചിന്‍ രവീന്ദ്ര നേടിയ അര്‍ധ സെഞ്ച്വറിയുമാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത് അവര്‍ നിശ്ചിത ഓവറില്‍ 273ന് എല്ലാവരും പുറത്തായി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT