പിടിഐ ചിത്രം 
Sports

ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച് ബംഗ്ലാ ഓപ്പണര്‍മാര്‍; തന്‍സിദിന് അര്‍ധ സെഞ്ച്വറി, കൂട്ടുകെട്ട് പൊളിച്ച് കുല്‍ദീപ്

തന്‍സിദ് അര്‍ധ സെഞ്ച്വറി നേടി. അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം താരം 41 പന്തില്‍ 50 റണ്‍സെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് മികച്ച തുടക്കമിട്ടു മുന്നേറുന്നതിനിടെ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്ന് കുല്‍ദീപ് യാദവ്. ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍മാരായ തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ് സഖ്യം മികച്ച ബാറ്റിങുമായി കളം നിറയുന്നതിനിടെയാണ് കുല്‍ദീപ് കൂട്ടുകെട്ട് പൊളിച്ചത്.  

തന്‍സിദ് അര്‍ധ സെഞ്ച്വറി നേടി. അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം താരം 41 പന്തില്‍ 50 റണ്‍സെടുത്തു. തൊട്ടു പിന്നാലെ കുല്‍ദീപ് തന്‍സീദിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൻസിദ് 51 റൺസുമായി മടങ്ങി. സഹ ഓപ്പണര്‍ ലിറ്റന്‍ ദാസ് അഞ്ച് ഫോറുകള്‍ സഹിതം 39 റണ്‍സുമായി ബാറ്റിങ് തുടരുന്നു. നജ്മുല്‍ ഹുസൈന്‍ ഷാന്റോ ഒരു റണ്ണെടുത്തു. 

ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ ടീമില്‍ ഇല്ല. നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT