ഫോട്ടോ: പിടിഐ 
Sports

'101 നോട്ടൗട്ട്, കോഹ്‌ലിയുടെ കൊല്‍ക്കത്തന്‍ സായാഹ്നം'- ദക്ഷിണാഫ്രിക്ക താണ്ടണം 327 റൺസ്

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 40), ശുഭ്മാന്‍ ഗില്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വിരാട് കോഹ്‌ലിയുടെ ചരിത്ര സെഞ്ച്വറിക്ക് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷി. പുറത്താകെ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ച് കോഹ്‌ലി കൊല്‍ക്കത്തന്‍ സായാഹ്നത്തെ ജ്വലിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 327 റണ്‍സ്. 

121 പന്തുകള്‍ നേരിട്ട് പത്ത് ഫോറുകളുടെ അകമ്പടിയില്‍ കോഹ്‌ലി 101 റണ്‍സുമായി പുറത്താകാതെ നിന്നു. 35ാം പിറന്നാള്‍ ദിനത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുലക്കര്‍ സ്ഥാപിച്ച 49 ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഇനി കോഹ്‌ലിയുടെ പേരും. 

35ാം പിറന്നാള്‍ ദിനത്തിലാണ് ഉജ്ജ്വല നാഴികക്കല്ലില്‍ തന്റെ പേരും കോഹ്‌ലി എഴുതി ചേര്‍ത്തത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡിനു തൊട്ടരികില്‍ കോഹ്‌ലി എത്തി. ഈ ലോകകപ്പില്‍ തന്നെ അതു സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

കോഹ്‌ലിക്കൊപ്പം 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. താരത്തിന്റെ കൂറ്റനടികളാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 40), ശുഭ്മാന്‍ ഗില്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. രോഹിതിനെ റബാഡയും ഗില്ലിനെ കേശവ് മഹാരാജുമാണ് പുറത്താക്കിയത്. ഇരുവരും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പ്രത്യേകിച്ച് രോഹിത്. താരം 24 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് 40 റണ്‍സ് വാരിയത്. ഗില്‍ നാല് ഫോറും ഒരു സിക്‌സും പറത്തി.

ശ്രേയസ് പുറത്തായതിനു പിന്നാലെ എത്തിയ കെഎല്‍ രാഹുല്‍ എട്ട് റണ്‍സുമായി മടങ്ങി. മാര്‍ക്കോ ജന്‍സനാണ് രാഹുലിനെ പുറത്താക്കിയത്. 

പിന്നാലെ എത്തിയ സൂര്യ കുമാര്‍ യാദവ് മികച്ച ബാറ്റിങുമായി കളം നിറഞ്ഞെങ്കിലും അധികം ആയുസുണ്ടായില്ല. താരം 13 പന്തില്‍ 22 റണ്‍സെടുത്തു. അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു ഇന്നിങ്‌സ്. ടബ്‌രിസ് ഷംസിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ഉജ്ജ്വല ക്യാച്ചിലൂടെ സൂര്യകുമാറിനെ മടക്കി. 

നേരത്തെ അര്‍ധ സെഞ്ച്വറിയുമായി കോഹ്‌ലിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് ശ്രേയസ് അയ്യര്‍ മടങ്ങിയത്. താരം 87 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 77 റണ്‍സെടുത്തു. ലുന്‍ഗി എന്‍ഗിഡിക്കാണ് വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ കോഹ്‌ലി- ശ്രേയസ് സഖ്യം 134 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?