ഐസിസി 
Sports

ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ്; ടി20 ലോകകപ്പില്‍ പുതിയ മത്സരക്രമം തയ്യാറാക്കാന്‍ ഐസിസി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ താത്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ(ബിസിബി) നിലപാടിന് പിന്നാലെ പുതിയ മത്സരക്രമം തയ്യാറാക്കാന്‍ ഐസിസി. മത്സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യം ഉന്നയിച്ചതോടെയാണ് ഐസിസി പുതിയ ഷെഡ്യൂള്‍ തയാറാക്കുന്നത്.

2024ല്‍ ജനകീയപ്രക്ഷോഭത്തിലൂടെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ക്രിക്കറ്റിലേക്കും പ്രശ്‌നങ്ങള്‍ നീണ്ടത്. ഹസീനയ്ക്ക് ഇന്ത്യ അഭയംകൊടുത്തത്, ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിനെ പ്രകോപിപ്പിച്ചു. സമീപകാലത്ത് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കുനേരേയുണ്ടായ ആക്രമണങ്ങളില്‍ ഒട്ടേറെയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുര്‍ റഹ്മാനെ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ടൂര്‍ണമെന്റില്‍നിന്ന് വിലക്കണമെന്ന ആവശ്യം ശക്തമായി. പിന്നാലെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരത്തെ ഒഴിവാക്കിയത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രകോപിപ്പിച്ചു. ഇതോടെ അടുത്തമാസം നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു.

ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ലോകകപ്പില്‍, ബംഗ്ലാദേശിന്റെ പ്രാഥമികറൗണ്ടിലെ നാലുമത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്നാണാവശ്യം. ബംഗ്ലാദേശ് ടീമിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാനാണ് സാധ്യത. ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ മൂന്നും മുംബൈയില്‍ ഒന്നും ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ബംഗ്ലാദേശിന് ഇന്ത്യയിലുള്ളത്.

ICC drawing fresh schedule for T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ടൂത്ത് പേസ്റ്റ് ട്യൂബിന്റെ പിന്നിൽ നിന്നാണോ എടുക്കുന്നത്? എങ്കിൽ നിങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്

'വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം! മന്നിച്ചിട് സാർ'; ധ്യാനിനേക്കുറിച്ച് അജു വർ​ഗീസ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

'കോടികള്‍ നല്‍കിയാല്‍ ഉന്നത പദവി'; വിദ്യയ്ക്ക് പിന്നാലെ എംപിമാരായ ഷാഫിക്കും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍