കെയ്ന്‍ വില്യംസണ്‍/ഫയല്‍ ഫോട്ടോ 
Sports

ഐസിസിയുടെ വാർഷിക റാങ്കിങ്; ഏകദിനത്തിൽ ന്യൂസിലാൻഡ് ഒന്നാമത്, ടി20യിൽ ഇം​ഗ്ലണ്ട്

ഇന്ത്യ, ഓസ്ട്രേലിയ എന്നീ ടീമുകളെ മറികടന്നാണ് വില്യംസണിന്റേയും കൂട്ടരുടേയും നേട്ടം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ വാർഷിക ഏകദിന റാങ്കിങ്ങിൽ ന്യൂസിലാൻഡ് ഒന്നാമത്. 2018 മെയ് ഒന്ന് മുതലുള്ള പ്രകടനം വിലയിരുത്തിയാണ് റാങ്ക് നിശ്ചയിച്ചത്. 

ഇന്ത്യ, ഓസ്ട്രേലിയ എന്നീ ടീമുകളെ മറികടന്നാണ് വില്യംസണിന്റേയും കൂട്ടരുടേയും നേട്ടം. 121 പോയിന്റാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയ ന്യൂസിലാൻഡിനുള്ളത്. രണ്ടാമതുള്ള ഓസ്ട്രേലിയക്ക് 118 പോയിന്റും ഇന്ത്യക്ക് 115 പോയിന്റുമാണുള്ളത്. ഒരേ പോയിന്റാണെങ്കിലും കൂടുതൽ ജയം ഇന്ത്യക്കാണ് എന്നതിനാലാണ് ഇം​ഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് ഇറങ്ങിയത്. 

ടി20 വാർഷിക റാങ്കിങ്ങും ഐസിസി പുറത്തിറക്കിയിട്ടുണ്ട്. 277 പോയിന്റോടെ ഇം​ഗ്ലണ്ട് ആണ് ഒന്നാമത്. 272 പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ന്യൂസിലാൻഡ് ആണ് ഇവിടെ മൂന്നാം സ്ഥാനത്ത്. വില്യംസനാണ് മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ. ട്രെന്റ് ബോൾട്ട് ബൗളറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT