സ്മൃതി മന്ധാന എക്സ്
Sports

ഐസിസി റാങ്കിങ്; ഏകദിന, ടി20 ബാറ്റിങില്‍ സ്മൃതി മന്ധാനയ്ക്ക് നേട്ടം

രണ്ട് വിഭാഗത്തിലും ആദ്യ പത്തിനുള്ളില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയ്ക്ക് റാങ്കിങില്‍ നേട്ടം. വനിതാ ഏകദിന, ടി20 റാങ്കിങിലാണ് താരം നേട്ടം സ്വന്തമാക്കിയത്.

വനിതാ ബാറ്റര്‍മാരില്‍ സ്മൃതി രണ്ടാം സ്ഥാനത്തെത്തി. മൂന്ന് സ്ഥാനങ്ങല്‍ മെച്ചപ്പെടുത്തിയാണ് രണ്ടിലേക്ക് എത്തിയത്. ടി20 റാങ്കിങില്‍ താരം മൂന്നാം സ്ഥാനത്ത്. ഒരു സ്ഥാനമാണ് മെച്ചപ്പെടുത്തിയത്.

ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരായ പ്രകടനമാണ് സ്മൃതിയെ തുണച്ചത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ താരം സെഞ്ച്വറി അടിച്ചിരുന്നു. അവസാന പോരാട്ടത്തില്‍ സ്മൃതി 105 റണ്‍സടിച്ചു.

വിന്‍ഡീസിനെതിരെ ഒന്നാം ടി20യില്‍ സ്മൃതി അര്‍ധ സെഞ്ച്വറി കണ്ടെത്തി. 54 റണ്‍സാണ് ഇന്ത്യ ജയിച്ച മത്സരത്തില്‍ താരത്തിന്റെ സംഭവാന.

റാങ്കിങില്‍ ആദ്യ പത്തില്‍ ഇടമുള്ള ഏക ഇന്ത്യന്‍ താരം സ്മൃതിയാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് നഷ്ടമാണ്. താരം ഏകദിന റാങ്കിങില്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി 13ല്‍ എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2