അര്‍ഷ്ദീപ് സിങ്  ഫയൽ
Sports

14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്; അര്‍ഷ്ദീപ് സിങ് ഐസിസിയുടെ ആദ്യ പത്തില്‍, ഹര്‍ദിക് മൂന്നാം സ്ഥാനത്ത്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ തുടക്കത്തിന് പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പ്രതിഫലം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ തുടക്കത്തിന് പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പ്രതിഫലം. ഇന്ത്യന്‍ പേസര്‍ തന്റെ കരിയറില്‍ ആദ്യമായി ഐസിസി ട്വി20 അന്താരാഷ്ട്ര ക്രിക്കറ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടി. ബൗളര്‍മാരുടെ പട്ടികയില്‍ അര്‍ഷ്ദീപ് 16-ാം നമ്പറില്‍ നിന്നാണ് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

അര്‍ഷ്ദീപ് സിങ്ങിന്റെ മുന്‍പത്തെ മികച്ച നേട്ടം 13-ാം റാങ്ക് ആണ്. ഞായറാഴ്ച ഗ്വാളിയറില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനമാണ് കരിയറിലെ ഏറ്റവും മികച്ച പോസിഷനില്‍ എത്താന്‍ അര്‍ഷ്ദീപിന് ഗുണമായത്. മത്സരത്തില്‍ 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഈ പേസര്‍ സ്വന്തമാക്കിയത്.

പുരുഷ ബൗളര്‍മാരുടെ ഐസിസി ടി20 റാങ്കിങ്ങില്‍ ആദ്യ 10ല്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് അര്‍ഷ്ദീപ്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് ആണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിന്റെ അകേല്‍ ഹൊസൈനാണ് തൊട്ടുപിന്നില്‍.

പുരുഷ ഓള്‍റൗണ്ടര്‍മാരുടെ ഐസിസി ടി20 റാങ്കിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആദ്യ മൂന്നില്‍ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 16 പന്തില്‍ 39 റണ്‍സും ഒരു വിക്കറ്റും നേടി ഓള്‍റൗണ്ട് പ്രകടനമാണ് താരം പുറത്തെടുത്തത്.

ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്സ്റ്റണ്‍ 253 പോയിന്റുമായി ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ജൂണില്‍ ഇന്ത്യയുടെ ടി 20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് ശേഷം ഓള്‍റൗണ്ടര്‍ ചാര്‍ട്ടില്‍ ഹര്‍ദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ഒന്നാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT