ഷെഫാലി വര്‍മയും സ്മൃതി മന്ധാനയും എക്സ്
Sports

ഐസിസി വനിതാ അവാര്‍ഡ്; ഇന്ത്യയുടെ സ്മൃതിയും ഷെഫാലിയും പട്ടികയില്‍

പട്ടികയിലെ മൂന്നാം താരം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസിയുടെ ജൂലൈ മാസത്തിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും. ശ്രീലങ്ക വനിതാ ടീം ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് പട്ടികയിലെ മൂന്നാമത്തെ താരം.

ജൂണിലെ മാസത്തിലെ മികച്ച വനിതാ താരമായി നേരത്തെ സ്മൃതി മാറിയിരുന്നു. പിന്നാലെയാണ് ജൂലൈ മാസത്തിലെ പട്ടികയിലും സ്മൃതി എത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏക ടെസ്റ്റില്‍ മികച്ച വ്യക്തിഗത സ്‌കോര്‍ പടുത്തുയര്‍ത്തി സ്മൃതി മികവ് കാണിച്ചിരുന്നു. താരം 149 റണ്‍സാണ് എടുത്തത്. പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സ്മൃതി ബാറ്റിങില്‍ തിളങ്ങി.

ഷെഫാലിയും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പോരാട്ടത്തില്‍ തന്നെ മികച്ച ബാറ്റിങ് പുറത്തെടുത്താണ് പട്ടികയിലേക്ക് വരുന്നത്. ടെസ്റ്റിലും ടി20യിലുമായി കഴിഞ്ഞ മാസം താരം മിന്നും ഫോമിലായിരുന്നു. ടെസ്റ്റില്‍ 229 റണ്‍സും ടി20യില്‍ 245 റണ്‍സുമാണ് താരം നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ താരം ഇരട്ട സെഞ്ച്വറി നേടി. 205 റണ്‍സാണ് നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ സ്മൃതിയും ഷെഫാലിയും ചേര്‍ന്നു ഓപ്പണിങില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തി. 292 റണ്‍സാണ് ഇരുവരും ചേര്‍ന്നു അടിച്ചെടുത്തത്. വനിതാ ടെസ്റ്റിലെ ഓപ്പണിങില്‍ ഇത്രയും റണ്‍സ് നേടുന്നത് ചരിത്രത്തില്‍ ആദ്യമായിരുന്നു. ഇരുവരുടേയും മികവില്‍ ഇന്ത്യ വനിതാ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോര്‍ഡും സ്ഥാപിച്ചു. 6 വിക്കറ്റിനു 603 റണ്‍സാണ് ഇന്ത്യ നേടിയത്. വനിതാ ടെസ്റ്റില്‍ ആദ്യമായാണ് ഒരു ടീം ടോട്ടല്‍ 600 കടക്കുന്നത്.

വനിതാ ഏഷ്യാ കപ്പിലെ മിന്നും ബാറ്റിങാണ് ചമരി അട്ടപ്പട്ടുവിനെ പുരസ്‌കാര പട്ടികയിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയടക്കം മികച്ച ബാറ്റിങായിരുന്നു താരം നടത്തിയത്. മലേഷ്യക്കെതിരെ 119*, തായ്‌ലന്‍ഡിനെതിരെ പുറത്താകാതെ 49, സെമിയില്‍ പാകിസ്ഥാനെതിരെ 63, ഫൈനലില്‍ ഇന്ത്യക്കെതിരെ 61 എന്നങ്ങനെയായിരുന്നു താരത്തിന്റെ ഉജ്ജ്വല പ്രകടനം. ചമരി മുന്നില്‍ നയിച്ചപ്പോള്‍ ശ്രീലങ്ക ചരിത്രത്തിലാദ്യമായി ഏഷ്യാ കപ്പ് ചാംപ്യന്‍മാരുമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT