ദീപ്തി- അമന്‍ജോത് സഖ്യം, ICC Women's World Cup 2025 x
Sports

ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി ദീപ്തി- അമന്‍ജോത് സഖ്യം; ലങ്ക താണ്ടണം 47 ഓവറില്‍ 270 റണ്‍സ്

മഴയെ തുടര്‍ന്നു 3 ഓവറുകള്‍ വെട്ടിക്കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കന്‍ വനിതകള്‍ക്കു മുന്നില്‍ 270 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതാ ടീം. ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. മഴയെ തുടര്‍ന്നു കളി തടസപ്പെട്ടിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ 47 ഓവറാക്കി ചുരുക്കിയാണ് കളി അരങ്ങേറിയത്. 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 269 റണ്‍സാണ് നേടിയത്. ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്.

തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് സൂപ്പര്‍ താരം സ്മൃതി മന്ധാനയുടെ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് സഹ ഓപ്പണര്‍ പ്രതിക റാവലും ഹര്‍ലീന്‍ ഡിയോളും ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തി. സ്‌കോര്‍ 81ല്‍ നില്‍ക്കെ പ്രതികയും മടങ്ങി.

പിന്നീട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (21) ഹര്‍ലീനൊപ്പം ചേര്‍ന്നു സ്‌കോര്‍ 120 വരെ എത്തിച്ചു. 120ല്‍ വച്ച് ഹര്‍ലീനും തൊട്ടടുത്ത പന്തില്‍ ജെമിമ റോഡ്രിഗസും പുറത്തായി. ഹര്‍ലീന്‍ 48 റണ്‍സെടുത്തു. ജെമിമ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

സ്‌കോര്‍ 121ല്‍ എത്തിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗറും പുറത്ത്. മൂന്ന് റണ്‍സ് ചേര്‍ത്തപ്പോഴേക്കും മികച്ച ഹിറ്ററായ റിച്ച ഘോഷും വീണതോടെ ഇന്ത്യ പരുങ്ങി. താരം 2 റണ്‍സ് മാത്രമാണ് നേടിയത്. 4 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകള്‍ നഷ്ടമായത് വലിയ അടിയാകുമെന്നു തോന്നിച്ചു. 3ന് 120 എന്ന നിലയില്‍ നിന്നു ഇന്ത്യ 6ന് 124ലേക്ക് കൂപ്പുകുത്തി.

ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപ്തി ശര്‍മ- അമന്‍ജോത് കൗര്‍ എന്നിവര്‍ ചേര്‍ന്ന സഖ്യം കളി മാറ്റി. ഇരുവരും ചേര്‍ന്നുള്ള സെഞ്ച്വറി കൂട്ടുകെട്ട് ലങ്കയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. അമന്‍ജോതാണ് ടോപ് സ്‌കോറര്‍. താരം 56 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സെടുത്തു. ദീപ്തി 53 പന്തില്‍ 3 ഫോറുകള്‍ സഹിതം 53 റണ്‍സ് കണ്ടെത്തി.

സ്‌നേഹ് റാണ അവസാന ഘട്ടത്തില്‍ നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 260 കടത്തിയത്. 15 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 28 റണ്‍സുമായി പുറത്താകാതെ നിന്നു.

ICC Women's World Cup 2025: India ended the first innings on a positive note as their middle-order stand between Amanjot Kaur and Deepti Sharma ensured that the tournament-hosts posted a competitive total.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

SCROLL FOR NEXT