ഹർമൻപ്രീതും ഹർലീനും ബാറ്റിങിനിടെ, ICC Women's World Cup 2025 x
Sports

മികച്ച തുടക്കമിട്ട് സ്മൃതിയും പ്രതികയും മടങ്ങി; ഹർമൻപ്രീതും ​ഹർലീനും ക്രീസിൽ

പാകിസ്ഥാനെതിരെ 100 കടന്ന് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഐസിസി വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഹൈ വോള്‍ട്ടേജ് പോരില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. സ്മൃതി മന്ധാന- പ്രതിക റാവല്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 48ല്‍ നില്‍ക്കെ സ്മൃതിയെ മടക്കിയാണ് പാകിസ്ഥാന്‍ കൂട്ടുകെട്ട് പൊളിച്ചത്. സ്മൃതി 32 പന്തില്‍ 4 ഫോറുകള്‍ സഹിതം 23 റണ്‍സുമായി മടങ്ങി.

സ്‌കോര്‍ 67ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. പ്രതിക റാവലാണ് മടങ്ങിയത്. താരം 37 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 31 റണ്‍സെടുത്തു.

നിലവില്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയില്‍. 31 റണ്‍സുമായി ഹര്‍ലീന്‍ ഡിയോളും 17 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് ക്രീസില്‍. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് സ്മൃതി പുറത്താക്കിയത്. പ്രതികയെ സയ്ദ ഇഖ്ബാലാണ് മടക്കിയത്.

പുരുഷ പോരാട്ടത്തിലെന്ന പോലെ വനിതാ ക്യാപ്റ്റന്‍മാരും പരസ്പരം കൈ കൊടുത്തില്ല. ഇന്ത്യ അമന്‍ജോത് കൗറിനു പകരം രേണുക സിങിനെ ഉള്‍പ്പെടുത്തിയാണ് ഇറങ്ങുന്നത്. ലോകകപ്പിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ തുടക്കം തന്നെ പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ നില്‍ക്കുന്നത്.

ഏകദിനത്തില്‍ പാകിസ്ഥാനെതിരെ തുടരെ 12 മത്സരങ്ങള്‍ ജയിച്ചതിന്റെ ഉജ്ജ്വല റെക്കോര്‍ഡ് ഇന്ത്യയ്ക്കുണ്ട്. ആ വിജയക്കുതിപ്പ് തുടരാനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇറങ്ങുന്നത്.

ഇന്ത്യ ഇലവന്‍: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ്.

ICC Women's World Cup 2025: Harleen Deol and Harmanpreet Kaur have steadied the ship after Fatima Sana and Sadia Iqbal got the wickets of Smriti Mandhana and Pratika Rawal respectively.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 32 lottery result

'സത്യത്തിന്റെ വിധി'; രാമന്‍പിള്ളയുടെ വീട്ടിലെത്തി കാല്‍തൊട്ട് വന്ദിച്ച് ദിലീപ്

ഹീറ്റ് കണ്‍ട്രോള്‍, മികച്ച വിഡിയോ റെക്കോര്‍ഡിങ്; ഓപ്പോയുടെ പുതിയ ഫോണ്‍ ഉടന്‍ വിപണിയില്‍, റെനോ 15 പ്രോ

ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് അമ്മ

SCROLL FOR NEXT