സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം 
Sports

അന്ന് തോറ്റിരുന്നെങ്കില്‍ ഗാംഗുലിയുടെ ക്യാപ്റ്റന്‍സി തെറിച്ചേനെ; ഹര്‍ഭജന്റെ വെളിപ്പെടുത്തല്‍ 

ഓസ്‌ട്രേലിയയോട് തോറ്റിരുന്നു എങ്കില്‍ ഒരുപക്ഷെ ക്യാപ്റ്റന്‍ സ്ഥാനത്ത് ദാദയ്ക്ക് തുടരാന്‍ കഴിയുമായിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: 2001ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിരുന്നെങ്കില്‍ ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുമായിരുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. തനിക്ക് വേണ്ടി ദൈവം അയച്ചതായിരുന്നു ഗാംഗുലിയെ എന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

ഓസ്‌ട്രേലിയയോട് തോറ്റിരുന്നു എങ്കില്‍ ഒരുപക്ഷെ ക്യാപ്റ്റന്‍ സ്ഥാനത്ത് ദാദയ്ക്ക് തുടരാന്‍ കഴിയുമായിരുന്നില്ല. അന്ന് എന്നെ ടീമിലെടുക്കാന്‍ വേണ്ടി വാശി പിടിച്ച ഗാംഗുലിയുടെ തീരുമാനമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

ഈ കുട്ടിയുടെ കൈ പിടിക്കൂ എന്ന് ദൈവം ഗാംഗുലിയോട് പറഞ്ഞുകാണണം. എന്റെ കൈ ഗാംഗുലി പിടിച്ചു. ഞാന്‍ ദൈവത്തിന്റേയും. അതിനൊപ്പം ഞാന്‍ എന്റെ ജോലിയും ചെയ്തു. ഞാനും ഗാംഗുലിയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഞങ്ങളുടെ പേര് ഉറപ്പിച്ചത് ഈ പരമ്പരയോടെയാണ്. 

ഗാംഗുലി എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. അതിലെനിക്ക് വലിയ നന്ദിയുമുണ്ട്. എന്നാല്‍ നമ്മുടെ പ്രകടനത്തിലൂടെയാണ് ടീമിലെ സ്ഥാനം നിലനിര്‍ത്തുന്നത്. ക്യാപ്റ്റന് അവസരം നല്‍കാന്‍ കഴിയും. ഗാംഗുലി അതെനിക്ക് കൃത്യ സമയത്ത് തന്നു. എന്നാല്‍ അതിന് ശേഷം എന്റെ പ്രകടനമാണ് എന്നെ ക്രിക്കറ്റില്‍ നിലനിര്‍ത്തിയത് എന്നും ഹര്‍ഭജന്‍ സിങ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി