Sports

ഇന്ന് ഒരു റണ്ണിന് പഞ്ചാബ് ജയിച്ചാൽ 65 റൺസിന് കൊൽക്കത്തയും രാജസ്ഥാനും പരസ്പരം വീഴ്ത്തണം; സൂപ്പർ സൺഡേയിലെ കണക്കുകൾ 

14 പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ബാംഗ്ലൂരിനും രാജസ്ഥാനും പ്ലേഓഫ് ഉറപ്പിക്കാൻ വേണ്ടത് ഒരു ജയമാണ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: നാലാം സ്ഥാനം പിടിച്ച് പ്ലേഓഫ് ഉറപ്പിക്കാനായി പൊരുതുന്ന നാല് ടീമിൽ മൂന്ന് പേർ കളത്തിലിറങ്ങുന്നതോടെ ഐപിഎല്ലിൽ ഇന്ന് സൂപ്പർ സൺഡേ. കിങ്സ് ഇലവൻ പഞ്ചാബ് ടൂർണമെന്റിൽ നിന്ന് പുറത്തായ ചെന്നൈയേ നേരിടുമ്പോൾ കൊൽക്കത്തയ്ക്ക് എതിരെയാണ് രാജസ്ഥാന്റെ വരവ്.

ചെന്നൈക്കെതിരെ ജയിച്ചാൽ പഞ്ചാബിന് 14 പോയിന്റ് ആവും. കൊൽക്കത്ത-രാജസ്ഥാൻ മത്സരത്തിൽ ജയിക്കുന്നതാരോ അവർക്കും 14 പോയിന്റ്. നെറ്റ്റൺറേറ്റ് ആവും ഇവിടെ പിന്നെയുള്ള വിധി നിർണയിക്കുക. നാളെയാണ് ഹൈദരാബാദിന്റെ കളി.

പഞ്ചാബ് ചെന്നൈക്കെതിരെ ഒരു റൺസിനെങ്കിലും ജയം പിടിച്ചു കഴിഞ്ഞാൽ പിന്നെ കൊൽക്കത്ത-രാജസ്ഥാൻ മത്സരത്തിലെ വിജയി 65 റൺസിനെങ്കിലും ജയിച്ചു കയറണം. ചെന്നൈക്ക് മുൻപിൽ തോൽക്കുകയും, രാജസ്ഥാൻ അല്ലെങ്കിൽ കൊൽക്കത്ത ഏകപക്ഷീയ ജയം നേടുകയും, ചൊവ്വാഴ്ച ഹൈദരാബാദ് മുംബൈയെ തോൽപ്പിക്കുകയും ചെയ്താൽ പഞ്ചാബ് പുറത്താവും.

14 പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്ന ബാംഗ്ലൂരിനും രാജസ്ഥാനും പ്ലേഓഫ് ഉറപ്പിക്കാൻ വേണ്ടത് ഒരു ജയമാണ്. നാളെ ബാംഗ്ലൂരും ഡൽഹിയും നേർക്കുനേർ വരുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

SCROLL FOR NEXT