ഫോട്ടോ: ട്വിറ്റർ 
Sports

ഒറ്റ ഓവറില്‍ 6, 6, 6, 6, 6, 6; ഇഫ്തിഖറും അടിച്ചു ആറ് പന്തില്‍ 36! (വീഡിയോ)

പാകിസ്ഥാന്‍ താരം ഇഫ്തിഖര്‍ അഹമദാണ് ആറ് കൂറ്റന്‍ സിക്‌സുകള്‍ ഒറ്റയോവറില്‍ പറത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഒരോവറില്‍ ആറ് പന്തുകളും സിക്‌സര്‍ തൂക്കിയ നിരവധി താരങ്ങളുണ്ട്. ഇന്ത്യന്‍ താരം യുവരാജ് സിങ്, വെസ്റ്റിന്‍ഡീസിന്റെ കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷേല്‍ ഗിബ്‌സ് തുടങ്ങി നിരവധി താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിലും പ്രാദേശിക ക്രിക്കറ്റിലും ലോകത്തെ വിവിധ ടി20 ലീഗുകളിലും ഈ നിമിഷം അപൂര്‍വമായി പിറക്കാറുണ്ട്. അത്തരമൊരു വെടിക്കെട്ട് ഇതാ വീണ്ടും. 

പാകിസ്ഥാന്‍ താരം ഇഫ്തിഖര്‍ അഹമദാണ് ആറ് കൂറ്റന്‍ സിക്‌സുകള്‍ ഒറ്റയോവറില്‍ പറത്തിയത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിച്ച പ്രദര്‍ശന മത്സരത്തിലാണ് പെഷവാര്‍ സാല്‍മിക്കെതിരെ ക്വാറ്റ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടിയാണ് താരത്തിന്റെ മിന്നലടി. 

ഇന്നിങ്‌സിലെ അവസാന ഓവറില്‍ പെഷവാര്‍ താരം വഹാബ് റിയാസാണ് അടികിട്ടി വലഞ്ഞത്. താരം 50 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ മിന്നലടി മികവില്‍ ഗ്ലാഡിയേറ്റേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് അടിച്ചെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു