ഇന്ത്യന്‍ ബോക്‌സര്‍ സതീഷ് കുമാര്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

ടോക്യോയില്‍ ഇന്ത്യക്ക് ശുഭദിനം; ബോക്‌സിങ്ങില്‍ സതീഷ് കുമാറും ക്വാര്‍ട്ടറില്‍, മെഡല്‍ ഒരു ജയം അകലെ

ബോക്‌സിങ്ങില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സതീഷ് കുമാര്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിച്ചാല്‍ സതീഷ് കുമാറിന് മെഡല്‍ ഉറപ്പിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ബോക്‌സിങ്ങില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സതീഷ് കുമാര്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിച്ചാല്‍ സതീഷ് കുമാറിന് മെഡല്‍ ഉറപ്പിക്കാം. 

ജമൈക്കന്‍ താരത്തെ തോല്‍പ്പിച്ചാണ് സതീഷിന്റെ മുന്നേറ്റം. 4-1നാണ് പ്രീക്വാര്‍ട്ടറിലെ 91കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്‌സറുടെ ജയം. പ്രതീക്ഷ നല്‍കുന്ന ദിവസമാണ് ടോക്യോയില്‍ ഇന്ത്യക്ക് ഇന്ന്. 

പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍ കടന്നു. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 3-1ന് തകര്‍ത്തായിരുന്നു അവരുടെ ജയം. പിന്നാലെ അമ്പെയ്ത്തില്‍ ചൈനയുടെ 2012 ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവിനെ മലര്‍ത്തിയടിച്ച് അതാനു ദാസും ക്വാര്‍ട്ടറില്‍ കടന്നിരുന്നു. 

6-4 എന്ന സ്‌കോറിനാണ് അതാനുവിന്റെ ജയം. 27,27,28,27,28 എന്ന നിലയിലാണ് അഞ്ച് സെറ്റ് മത്സരം കഴിഞ്ഞപ്പോള്‍ അതാനുവിന്റെ സ്‌കോര്‍. 26,28,26,28,26 എന്നതാണ് ചൈനീസ് താരത്തിന്റെ സ്‌കോര്‍. 

ആദ്യ സെറ്റിലെ ആദ്യ ആരോയില്‍ 10 കണ്ടെത്താനായതാണ് തുടക്കത്തില്‍ തന്നെ അതാനുവിന് മുന്‍തൂക്കം നേടിക്കൊടുത്തത്. 8-99 എന്നതായിരുന്നു ആദ്യ സെറ്റില്‍ ഡെങ്ങിന്റെ സ്‌കോര്‍. സെറ്റ് രണ്ടില്‍ ചൈനീസ് താരം ശക്തമായി തിരിച്ചെത്തി. എന്നാല്‍ മൂന്നാം സെറ്റില്‍ 9-10-9 എന്ന പ്രകടനത്തോടെ അതാനു മുന്‍തൂക്കം നേടി. അവസാന ആരോയില്‍ 7 മാത്രം കണ്ടെത്താനാണ് ചൈനീസ് താരത്തിനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT