കോഹ്‍ലി പരിശീലനത്തിൽ IND vs NZ 1st ODI x
Sports

കോഹ്‍ലിയെ കാത്ത് 3 റെക്കോർഡുകൾ; ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പര തുടങ്ങുന്നു

ആദ്യ പോരാട്ടം നാളെ വഡോദരയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍

സമകാലിക മലയാളം ഡെസ്ക്

വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഈ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്.

നാളെ, 14, 18 തീയതികളിലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍. എല്ലാ മത്സരങ്ങളും പകല്‍ രാത്രിയാണ്. ഉച്ചയ്ക്ക് ഒന്നര മുതല്‍ക്കാണ് പോരാട്ടം.

വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ഏകദിന പരമ്പരയില്‍ കളിക്കും. ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയാണ് എത്തുന്നത്. ഇരുവരും ഇന്നലെ വഡോദരയില്‍ പരിശീലനത്തിനായി ഇറങ്ങുകയും ചെയ്തു. കെഎല്‍ രാഹുല്‍, നിതീഷ് റെഡ്ഡി എന്നിവരും പരിശീലനത്തിനിറങ്ങി.

വിജയ് ഹസാരെ ട്രോഫിയ്ക്കു ശേഷം ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരും ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. ടി20 ലോകകപ്പ് ടീമില്‍ നിന്നു തഴയപ്പെട്ട ശേഷം ശുഭ്മാന്‍ ഗില്‍ പരിക്കു മാറി കളിക്കാനിറങ്ങുന്ന പരമ്പര കൂടിയാണിത്. ഏകദിന നായകനെന്ന നിലയില്‍ താരത്തിന്റെ രണ്ടാമത്തെ പരമ്പരയാണിത്.

പരിക്കേറ്റ് പുറത്തായ തിലക് വര്‍മയ്ക്ക് ഏകദിന പരമ്പര നഷ്ടമാകും. താരത്തിനു ടി20 പരമ്പരയും നഷ്ടപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നു. കിവികള്‍ക്കെതിരായ ടി20 പരമ്പരയില്‍ തിലകിനു പകരം ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയേക്കും.

ന്യൂസിലന്‍ഡ് ടീം കഴിഞ്ഞ ദിവസം മുതല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മിച്ചല്‍ ബ്രെയ്‌സ്‌വെല്ലാണ് കിവി ടീമിന്റെ ക്യാപ്റ്റന്‍. ഇന്ത്യയില്‍ നേരത്തെ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ മികവുള്ള കിവികള്‍ ഇത്തവണ ഏകദിന പരമ്പര നോടാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇക്കാര്യം ടീം അംഗമായ വില്‍ യങ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സച്ചിനെ മറികടക്കാന്‍

വിരാട് കോഹ്‌ലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് തകര്‍ക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യാന്തര പോരാട്ടത്തില്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകള്‍ കളിച്ച് 28,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡിനരികെയാണ് കോഹ്‌ലി. 623 ഇന്നിങ്‌സുകളില്‍ നിന്നു 27,975 റണ്‍സാണ് കോഹ്‌ലിക്കുള്ളത്. ഇനി വേണ്ടത് 25 റണ്‍സ് കൂടി. സച്ചിന്‍ 644 ഇന്നിങ്‌സുകള്‍ കളിച്ചാണ് 28,000 റണ്‍സ് നേടിയത്.

ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. ഇതും തകര്‍ക്കാന്‍ ഇത്തവണ കോഹ്‌ലിക്ക് അവസരമുണ്ട്. സച്ചിന്‍ 1750 റണ്‍സാണ് കിവികള്‍ക്കെതിരെ നേടിയത്. കോഹ്‌ലി 1657 റണ്‍സ് നേടിയിട്ടുണ്ട്. റെക്കേര്‍ഡ് മറികടക്കാന്‍ വേണ്ടത് 93 റണ്‍സ്.

ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടതല്‍ ഏകദിന സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡാണ് മറ്റൊന്ന്. 6 സെഞ്ച്വറികളുമായി കോഹ്‌ലി നിലവില്‍ ഇന്ത്യന്‍ ഇതിഹാസം വിരേന്ദര്‍ സെവാഗ്, ഓസ്‌ട്രേലിയ ഇതിഹാസം റിക്കി പോണ്ടിങ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്നു. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ശതകങ്ങളുടെ എണ്ണം ഏഴാക്കി ഉയര്‍ത്തി റെക്കോര്‍ഡ് സ്വന്തം പേരിലാക്കാം.

IND vs NZ 1st ODI: Virat Kohli has scored 14557 runs in the ODI format so far.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ - യുവമോര്‍ച്ച പ്രതിഷേധം; വാഹനം വളഞ്ഞ് കൂവി വിളിച്ച് പ്രതിഷേധക്കാര്‍

'ചന്ദനം തൊട്ട്, പൂ ചൂടി നടക്കാൻ എനിക്ക് ഇഷ്ടമാണ്'; ഫാഷൻ സെൻസിനെക്കുറിച്ച് മാളവിക മോഹനൻ

പോര് തുടങ്ങുന്നു; ടോസ് ഇന്ത്യക്ക്, ആദ്യം ബൗള്‍ ചെയ്യും

ബ്രേക്ക്ഫാസ്റ്റിന് ഇഡ്ലിയും സാമ്പാറും, തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ ആരോ​ഗ്യത്തിന് എന്ത് സംഭവിക്കും

ചർമം വൃത്തിയാക്കാൻ ഓറഞ്ച് തൊലി മാത്രം മതി

SCROLL FOR NEXT