ഫയല്‍ ചിത്രം 
Sports

ഇന്ത്യയ്ക്ക് ജീവന്മരണപ്പോരാട്ടം; വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 ഇന്ന്

ഇന്നത്തെ മത്സരവും വിജയിച്ചാല്‍, ഏഴു വര്‍ഷത്തിന് ശേഷം വിന്‍ഡീസിന് ഇന്ത്യക്കെതിരെ ഒരു ട്വന്റി പരമ്പര സ്വന്തമാക്കാനാകും

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. ഗയാനയിലെ പ്രോവിഡന്‍സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ആദ്യ രണ്ടു മത്സരവും ജയിച്ച വിന്‍ഡീസ്, അഞ്ചു മത്സര പരമ്പരയില്‍ 2-0 ന് മുന്നിലാണ്. 

അതുകൊണ്ടു തന്നെ പരമ്പരയില്‍ തിരിച്ചുവരുന്നതിന് ഹര്‍ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ഇന്നത്തെ മത്സരവും വിജയിച്ചാല്‍, ഏഴു വര്‍ഷത്തിന് ശേഷം വിന്‍ഡീസിന് ഇന്ത്യക്കെതിരെ ഒരു ട്വന്റി പരമ്പര സ്വന്തമാക്കാനാകും. 

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഇന്ത്യ വിന്‍ഡീസ് പര്യടനത്തില്‍ ലക്ഷ്യമിട്ടത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലെയും തോല്‍വി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും അടങ്ങുന്ന മധ്യനിരയുടെ തുടര്‍ച്ചയായ പരാജയമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT