എയ്ഡന്‍ മാര്‍ക്രം, ടെംബ ബവുമ / ട്വിറ്റർ 
Sports

ബവുമയ്ക്ക് വിശ്രമം, ടെസ്റ്റില്‍ നയിക്കും; വൈറ്റ് ബോളില്‍ മാര്‍ക്രം ക്യാപ്റ്റന്‍; ഇന്ത്യക്കെതിരായ ദക്ഷിണാഫ്രിക്കന്‍ ടീം

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളടങ്ങിയ പരമ്പരയുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്ക് വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ ഏകദിന, ടി20 ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ടെസ്റ്റ് ടീമിനെ ബവുമ തന്നെ നയിക്കും. ഏകദിന, ടി20 ഫോര്‍മാറ്റില്‍ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍.

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളടങ്ങിയ പരമ്പരയുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കളിക്കുന്നത്. ഈ മാസം പത്ത് മുതലാണ് പര്യടനം ആരംഭിക്കുന്നത്. 

ബവുമയ്ക്ക് പുറമെ പേസര്‍ കഗിസോ റബാഡയ്ക്കും വൈറ്റ് ബോള്‍ പോരാട്ടത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. മാര്‍ക്കോ ജന്‍സന്‍, ലുംഗി എന്‍ഗിഡി, ജെറാള്‍ഡ് കോറ്റ്‌സി എന്നിവര്‍ ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ ടീമിലുണ്ട്. മൂവരും പിന്നീട് ടെസ്റ്റ് പോരാട്ടങ്ങളില്‍ കളിക്കും. 

വെറ്ററന്‍ ബാറ്റര്‍ ഡീന്‍ എല്‍ഗാര്‍, കീഗന്‍ പീറ്റേഴ്‌സന്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-1നു സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളാണ് ഇരുവരും. 

ട്രിസ്റ്റന്‍ സ്റ്റബ്‌സ്, യുവ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ടോണി ഡെ സോര്‍സി എന്നിവരും ടെസ്റ്റ് ടീമില്‍ ഇടം കണ്ടു. ഇടം കൈയന്‍ പേസര്‍ നാന്ദ്രെ ബര്‍ഗര്‍, വിക്കറ്റ് കീപ്പര്‍ ഡേവിഡ് ബെഡിന്‍ഗാം എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ടെസ്റ്റ് ടീമില്‍ കേശവ് മഹാരാജ് മാത്രമാണ് ഏക സ്പിന്നര്‍. 

ടി20 ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയല്‍ ബാര്‍ട്മന്‍, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോറ്റ്‌സി, ഡോണോവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍ക്കോ ജന്‍സന്‍, ഹെയ്ന്റിച് ക്ലാസന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, ലുന്‍ഗി എന്‍ഗിഡി, ആന്റില്‍ ഫെലുക്വായോ, ടബ്‌രിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ലിസാഡ് വില്ല്യംസ്. 

ഏകദിന ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയല്‍ ബാര്‍ട്മന്‍, നാന്ദ്രെ ബര്‍ഗര്‍, ടോണി ഡെ സോര്‍സി, റീസ ഹെന്‍ഡ്രിക്‌സ്, ഹെയ്ന്റിച് ക്ലാസന്‍, കേശവ് മഹാരാജ്, മിഹ്‌ലലി എംപോംഗ്വാന, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ആന്റില്‍ ഫെലുക്വായോ, ടബ്‌രിസ് ഷംസി, റസി വാന്‍ ഡെര്‍ ഡുസന്‍, കെയ്ല്‍ വെരെയ്ന്‍, ലിസാഡ് വില്ല്യംസ്. 

ടെസ്റ്റ് ടീം: ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബഡിന്‍ഗാം, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോറ്റ്‌സി, ടോണി ഡെ സോര്‍സി, ഡീന്‍ എല്‍ഗാര്‍, മാര്‍ക്കോ ജന്‍സന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, ലുന്‍ഗി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്‌സന്‍, കഗിസോ റബാഡ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കെയ്ല്‍ വെരെയ്ന്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT