ഫോട്ടോ: ട്വിറ്റർ 
Sports

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീം ക്യാപ്റ്റന്‍

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് എ ടീമുകള്‍ തമ്മില്‍. ഈ മാസം 22, 25, 27 തീയതികളിലാണ് പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ ബിസിസിഐ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് സഞ്ജു നയിക്കുന്നത്. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് എ ടീമുകള്‍ തമ്മില്‍. ഈ മാസം 22, 25, 27 തീയതികളിലാണ് പോരാട്ടം. മൂന്ന് മത്സരങ്ങളും ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. 

ഇന്ത്യ എ ടീം- സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്‌വാദ്, രാഹുല്‍ ത്രിപാഠി, രജത് പടിതാര്‍, കെഎസ് ഭരത്, കുല്‍ദീപ് യാദവ്, ഷഹ്ബാസ് അഹമ്മദ്, രാഹുല്‍ ചഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, ഉമ്രാന്‍ മാലിക്, നവ്ദീപ് സെയ്‌നി, രാജ് അംഗദ് ബവ.

നേരത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. മികച്ച ഫോമില്‍ നില്‍ക്കുന്ന താരത്തെ പരിഗണിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെയാണ് എ ടീം നായകനായി താരത്തെ അവരോധിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്‍പത് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത

'30' സിക്‌സുകള്‍, '859' റണ്‍സ്; ഇം​ഗ്ലീഷുകാർ അറിഞ്ഞു... 'സിംഹള വീര്യം'!

സീ കൊച്ചി, സീ കടമക്കുടി; കുറഞ്ഞ ചെലവില്‍ കാഴ്ചകള്‍ കാണാം; സൗര-2 ടൂറിസം ബോട്ട് സര്‍വീസുമായി സര്‍ക്കാര്‍

ലേണേഴ്സ് പരീക്ഷയില്‍ വേണം 75% മാര്‍ക്ക്; വിവരങ്ങള്‍ തിരുത്തല്‍ ഉള്‍പ്പടെ സേവനങ്ങള്‍ സൗജന്യം; ഡ്രൈവിങ് ലൈസന്‍സന്‍സിന് പുതിയ മാനദണ്ഡങ്ങള്‍

ടിബറ്റിൽ വൻ ഭൂചലനം; 16 മരണം, 32 പേർക്ക് പരിക്ക്