ഐപിഎല്‍ ലേലത്തില്‍ പണം വാരാന്‍ പോകുന്ന താരം ഏത്? പ്രവചനവുമായി ആര്‍ അശ്വിന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th September 2022 01:55 PM |
Last Updated: 16th September 2022 01:55 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ന്യൂഡല്‍ഹി: അടുത്ത ഐപിഎല്‍ താര ലേലത്തില്‍ ടീമുകള്‍ ലക്ഷ്യമിടാന്‍ പോകുന്ന കളിക്കാരനെ പ്രവചിച്ച് ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിലേക്കാണ് അശ്വിന്‍ വിരല്‍ ചൂണ്ടുന്നത്.
ന്യൂസിലന്‍ഡിനെ 3-0ന് വീഴ്ത്തിയ കളിയിലെ കാമറൂണ്‍ ഗ്രീനിന്റെ പ്രകടനം ചൂണ്ടിയാണ് അശ്വിന്റെ വാക്കുകള്‍. 114 റണ്‍സും രണ്ട് വിക്കറ്റുമാണ് ഓസ്‌ട്രേലിയയുടെ 23കാരന്‍ തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തത്.
ഏകദിനത്തില്‍ അവന്‍ എങ്ങനെ കളിക്കും എന്ന് എല്ലാവരും ചിന്തിച്ച് നിന്നപ്പോഴാണ് തന്റെ ബിഗ് ഹിറ്റിങ് കഴിവ് ഗ്രീന്‍ പുറത്തെടുത്തത്. സ്പിന്നേഴ്‌സിന് എതിരെ സ്വീപ്പ് ഷോട്ട് കളിക്കുന്നു. ലോങ് ഹിറ്റുകള്‍ കയ്യിലുണ്ട്. ഉയരം കൂടിയ ഫാസ്റ്റ് ബൗളറാണ്, തന്റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ പറയുന്നു.
പവര്‍പ്ലേയില്‍ ഉപയോഗിക്കാന്‍
ഐപിഎല്ലില്‍ ചില ടീമുകള്‍ ഗ്രീനിനെ പവര്‍പ്ലേയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചേക്കും. ഈ വര്‍ഷത്തെ താര ലേലത്തില്‍ നിന്ന് ഗ്രീന്‍ പിന്മാറിയില്ലെങ്കില്‍ അവന് വേണ്ടി ടീമുകള്‍ എത്തും. ഈ വര്‍ഷത്തെ ലേലത്തില്‍ കാമറൂണ്‍ ഗ്രീനിനായി ചില ടീമുകള്‍ പണം വാരി എറിയുമെന്ന് എനിക്ക് ഉറപ്പാണ്, അശ്വിന്‍ പറയുന്നു.
ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ 44-5 എന്ന നിലയിലേക്ക് വീണിരുന്നു. ഈ സമയം 89 റണ്‍സ് കണ്ടെത്തി ഗ്രീന്‍ ഓസ്‌ട്രേലിയയുടെ ലക്ഷകനായി. 178 റണ്‍സ് കൂട്ടുകെട്ടാണ് അലക്‌സ് കാരിക്കൊപ്പം ഗ്രീന്‍ കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്; ജയവര്‍ധനെയ്ക്ക് പകരം മാര്‍ക്ക് ബൗച്ചര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ