India Bat First in Crucial T20 World Cup Semi-Final Against England bcci/x
Sports

സെമിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിൽ ആരാധകരുടെ പ്രതീക്ഷ; ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം

മത്സരത്തിൽ വിജയിക്കുന്നവർ മാർച്ച് എട്ടിന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാം. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കിവികൾ ഫൈനലിൽ എത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. പ്ലെയിങ് 11 ൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ റെഹാൻ അഹമ്മദിന് പകരം ഓവർട്ടൻ ആകും കളത്തിലിറങ്ങുക. വാംഖഡെ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്.

മത്സരത്തിൽ വിജയിക്കുന്നവർ മാർച്ച് എട്ടിന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാം. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് കിവികൾ ഫൈനലിൽ എത്തിയിരുന്നു. ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്.

സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നൽകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.

India Bat First in Crucial T20 World Cup Semi-Final Against England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT