ഇന്ത്യ 
Sports

അര്‍ജന്റീനയെ തകര്‍ത്തു; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം.മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ അര്‍ജന്റീനയെ 4-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വെങ്കല നേട്ടം. മലയാളിയായ പി ആര്‍ ശ്രീജേഷാണ് ഇന്ത്യയുടെ ഹോക്കി ടീമിന്റെ പരിശീലകന്‍.

പ്രാഥമിക റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുവീതം ഗോളടിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ ആവേശവിജയം പിടിച്ചെടുത്തത്. ഗോള്‍ കീപ്പര്‍ പ്രിന്‍സ്ദീപിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ബെല്‍ജിയത്തിന്റെ രണ്ട് ശ്രമങ്ങള്‍ പ്രിന്‍സ്ദീപ് തടഞ്ഞു.

സെമി ഫൈനലില്‍ ഇന്ത്യ ജര്‍മനിയോടു പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.നിലവിലെ ചാംപ്യന്മാര്‍ കൂടിയായ ജര്‍മനി ഫൈനലില്‍ സ്പെയിനിനെ നേരിടും. മറുവശത്ത് പ്രാഥമിക റൗണ്ടില്‍ കളിച്ച മൂന്ന് കളിയും ജയിച്ചാണ് സ്പെയിനും നോക്കൗട്ടില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനെ 4-3ന് തോല്‍പ്പിച്ച സ്പെയിന്‍ സെമിയില്‍ അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍ 2-1ന്റെ വിജയം നേടി.

India beat Argentina 4-2, win bronze in FIH Men's Junior Hockey World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

തിലക് മാത്രം പൊരുതി; 5 റൺസിനിടെ വീണത് 5 വിക്കറ്റുകൾ! ഇന്ത്യ തോറ്റു

'ഗോള്‍ഡന്‍ ഡക്കായാലും ഗില്ലിന് കരുതല്‍, ടോപ് ഓപ്പണര്‍ സഞ്ജു ബഞ്ചില്‍'! ഇന്ത്യന്‍ ടീമില്‍ 'ഫേവറിറ്റിസം'

നടി ആക്രമിക്കപ്പെട്ട കേസ്: പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പ്രതികളുടെ ശിക്ഷ നാളെ അറിയാം, കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

ദയനീയം ഗില്‍, ഇത്തവണ ഗോള്‍ഡന്‍ ഡക്ക്! 67 റണ്‍സിനിടെ ഇന്ത്യയ്ക്ക് നഷ്ടം 4 വിക്കറ്റുകള്‍

SCROLL FOR NEXT