അര്‍ജന്റീന-ഇന്ത്യ മത്സരം/ ചിത്രം: ട്വിറ്റർ 
Sports

മൂന്ന് സേവുകളുമായി ശ്രീജേഷ് തിളങ്ങി; അര്‍ജന്റീനയെ കീഴടക്കി ഇന്ത്യ 

ഷൂട്ടൗട്ടിലാണ് ഇന്ത്യ അര്‍ജന്റീനയെ കീഴടക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: എഫ്ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. നിശ്ചിതസമയത്ത് ഇരുടീമുകളും തുല്യത (2-2) പാലിച്ച കളിയിൽ ഷൂട്ടൗട്ടിലാണ് ഇന്ത്യ അര്‍ജന്റീനയെ കീഴടക്കിയത് (3-2). ഷൂട്ടൗട്ടില്‍ മൂന്ന് സേവുകളുമായി നിറഞ്ഞുനിന്ന മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് മികച്ച പ്രകടനം പുറത്തെടുത്തു. 

ലളിത് ഉപാധ്യായ്, രൂപീന്ദര്‍പാല്‍സിങ്, ദില്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ​ഗോൾവല കുലുക്കിയത്. നിശ്ചിതസമയത്ത് ഇന്ത്യയുടെ രണ്ടു ​ഗോളും ഹര്‍മന്‍പ്രീതാണ് നേടിയത്. കളിതീരാന്‍ ആറു സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെ ഹര്‍മന്‍പ്രീത് സിങ് നേടിയ ഗോളിലാണ് ഇന്ത്യ അര്‍ജന്റീനയെ പിടിച്ചുനിര്‍ത്തിയത്. അര്‍ജന്റീനയ്ക്കുവേണ്ടി മാര്‍ട്ടിന്‍ ഫെറെയ്‌റോ ഇരട്ടഗോള്‍ നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT