ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്ത് വിക്കറ്റ് വിജയം എക്സ്
Sports

ചരിത്രമെഴുതി വനിതകള്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്ത് വിക്കറ്റ് വിജയം

ജയിക്കാന്‍ 37 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യ 9.2 ഓവറില്‍ ലക്ഷ്യം കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദക്ഷിണാഫ്രിയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. ജയിക്കാന്‍ 37 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യ 9.2 ഓവറില്‍ ലക്ഷ്യം കണ്ടു. ഷെഫാലി വര്‍മ 30 പന്തില്‍ നിന്ന് 24 റണ്‍സും സതീഷ് ശുഭ 26 പന്തില്‍ നിന്ന് പുറത്താകാതെ 13 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 266 റണ്‍സിനും രണ്ടാം ഇന്നിങ്‌സ് 373 റണ്‍സിനും അവസാനിച്ചിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 337 റണ്‍സ് ലീഡുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിനു വിട്ടു. അവരുടെ പോരാട്ടം 373 റണ്‍സില്‍ അവസാനിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ സന്‍ ലൂസും ലൗറ വാല്‍വര്‍ടറും സെഞ്ച്വറി നേടി. സന്‍ലൂസ് 109 റണ്‍സെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വാല്‍വര്‍ട 122 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കറോറായി. നാദിന്‍ ഡി ക്ലാര്‍ക്ക് 61 റണ്‍സും മരിസന്‍ കാപ് 31 റണ്‍സ് നേടി. മറ്റുള്ളവര്‍ക്കൊന്നും കാര്യമായി റണ്‍സ് നേടാനായില്ല. സ്‌നേഹ് റാണ, ദീപ്തി ശര്‍മസ രാജേശ്വരി ഗെയ്ക് വാദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ ചരിത്രമെഴുതിയാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറി (205)യും സ്മൃതി മന്ധാനയുടെ സെഞ്ച്വറിയും (149), ജെമിമ റോഡ്രിഗസ് (55), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (69), റിച്ച ഘോഷ് (89) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം