ഇന്ത്യന്‍ താരങ്ങളുടെ വിജയാഹ്ലാദം  എക്‌സ്‌
Sports

ഫൈവ്‌സ് ലോകകപ്പ് ഹോക്കി: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍; എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്

മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: വനിത ഹോക്കി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

അക്ഷത അബാസോ, മരിയാന കുജുര്‍, മുംതാസ് ഖാന്‍, റുതുജ, ജ്യോതി ഛത്രി, അജിമ എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി തെഷാന്‍ ഡി ലാറേ, ക്യാപ്റ്റന്‍ ടോണി മാര്‍ക്‌സ്, ഡിര്‍ക്കി എന്നിവര്‍ ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആദ്യഗോള്‍ നേടിയ ദക്ഷിണാഫ്രിക്ക പ്രതിരോധത്തില്‍ ഊന്നിയാണ് കളിച്ചത്.

കളിയുടെ അഞ്ചാം മിനിറ്റില്‍ ദക്ഷിണാഫ്രിക്ക ഗോള്‍ നേടി രണ്ട് മിനിറ്റ് കഴിയുന്നതിന് മുന്‍പെ ഇന്ത്യ ഗോള്‍ മടക്കി. എന്നാല്‍ ഇന്ത്യന്‍ സമനിലയുടെ ആയൂസ് ഒരു മിനിറ്റ് പോലും ശേഷിച്ചില്ല. എട്ടാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ പന്ത് ഇന്ത്യന്‍ വലയിലെത്തിച്ച് ലീഡ് നേടി. പതിനൊന്നാം മിനിറ്റില്‍ തന്നെ ഇന്ത്യ സമനില ഗോള്‍ നേടി. പിന്നീടങ്ങോട്ട് കളി തീരുംവരെ ഇന്ത്യന്‍ ആധിപത്യമായിരുന്നു. ആദ്യപകുതിയില്‍ തന്നെ ഇന്ത്യ ആറ് തവണ ദക്ഷിണാഫ്രിക്കന്‍ വല കുലുക്കി. ഞായറാഴ്ച ഫൈനല്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT